പാക്കിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് പീഡനം; നിർബന്ധിച്ച് മതംമാറ്റി: നീതി ആവശ്യപ്പെട്ട് കുടുംബം

പാക്കിസ്ഥാനിലെ ഫൈസലാബാദിൽ വീണ്ടും പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി, നിർബന്ധിച്ച് മതം മാറ്റി. 15 വയസുള്ള സബ നദീം എന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്. കുറച്ചു ദിവസങ്ങൾക്കു ശേഷം അവൾക്ക് രക്ഷപെടാൻ കഴിഞ്ഞു എങ്കിലും ഇന്നും കുറ്റവാളികൾക്കെതിരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.

പഞ്ചാബിലെ ഫൈസലാബാദിൽ നിന്നുള്ള എട്ടു പേരടങ്ങുന്ന ദരിദ്ര ക്രിസ്ത്യൻ കുടുംബത്തിലെ നദീം മസിഹിന്റെ മകൾ സബ നദീമിനെ മെയ് 20-ന് മുസ്ലീം അയൽവാസിയായ യാസിർ ഹുസൈൻ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് അയാൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയും ഇസ്ലാമിക വിശ്വാസം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കു ശേഷം സബക്ക് അവിടെ നിന്നും രക്ഷപെടുവാൻ കഴിഞ്ഞു.

ജൂൺ 6-ന്, പീനൽ കോഡിന്റെ ആർട്ടിക്കിൾ 164 പ്രകാരം പരാതി നൽകാൻ സബ സിറ്റി മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരായി. തന്നെ ഫൈസലാബാദിൽ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോയെന്നും കുറെ ദിവസങ്ങൾ ബലാത്സംഗം ചെയ്തുവെന്നും വെളിപ്പെടുത്തി. സെപ്റ്റംബർ 30-ന്, യാസിർ ഹുസൈനെതിരെയുള്ള അറസ്റ്റ് വാറന്റിന് ഒപ്പിട്ടു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം അസാധുവാണെന്ന് വെളിപ്പെടുത്തി. കാരണം ബലപ്രയോഗത്തിലൂടെയും ഭീഷണികളിലൂടെയും നിർബന്ധിക്കപ്പെട്ടാണ് പെൺകുട്ടിക്ക് വിവാഹം കഴിക്കേണ്ടിവന്നത്. പരാതികളും അപ്പീലുകളും നിരവധി ഉണ്ടായിരുന്നിട്ടും, പെൺകുട്ടി ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.