മെക്സിക്കൻ കർദ്ദിനാൾ ജാവിയർ ലൊസാനോ ബരാഗൻ അന്തരിച്ചു

മെക്സിക്കോയിലെ കർദ്ദിനാൾ ജാവിയർ ലൊസാനോ ബരാഗാൻ അന്തരിച്ചു. ഏപ്രിൽ 20 -ന് റോമിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്  89 വയസായിരുന്നു.

1933 ജനുവരി 26 -ന് മെക്സിക്കൻ നഗരമായ തോലുക്കായിലാണ് അദ്ദേഹം ജനിച്ചത്. 1955 ഒക്ടോബറിൽ വൈദികനായി അദ്ദേഹം അഭിഷിക്തനായി. മെക്സിക്കൻ തിയോളജിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റും സെലം പാസ്റ്ററൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായിരുന്ന അദ്ദേഹം 1979 -ൽ പ്യൂബ്ലയിലെ എപ്പിസ്കോപ്പൽ കോൺഫറൻസിലും പങ്കെടുത്തു.

1979 -ൽ മെക്സിക്കോ നഗരത്തിലെ സഹായമെത്രാനായി നിയമിതനായതിനെ തുടർന്ന് കർദ്ദിനാൾ ജാവിയർ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോയുടെ സ്ഥാപകനുമായി. പിന്നീട് അദ്ദേഹം സകറ്റെക്കസ് (മെക്സിക്കോ) രൂപതയുടെ ബിഷപ്പായി. 1989 -ൽ കോൺഗ്രിഗേഷൻ ഫോർ ദി ഇവാഞ്ചലൈസേഷൻ ഓഫ് പീപ്പിൾസിൽ അംഗമായിരുന്ന ബിഷപ്പ് 1997 -ൽ ലാറ്റിനമേരിക്കക്കായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ കൗൺസിലറായും നിയമിതനായി. 2000 ജനുവരി മുതൽ അദ്ദേഹം ബിഷപ്പുമാർക്കുള്ള കോൺഗ്രിഗേഷനിലെ അംഗമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.