ദൈനംദിന ജീവിതത്തിൽ വിശുദ്ധി കൈവരിക്കാൻ കുട്ടികൾക്കായി നാല് കാര്യങ്ങൾ നിർദ്ദേശിച്ച് മെക്സിക്കൻ ബിഷപ്പ്

മെക്‌സിക്കോയിലെ പ്രൈമേറ്റ് അതിരൂപതയുടെ സഹായമെത്രാനായ കാർലോസ് സമാനിഗോ, ദൈനംദിന ജീവിതത്തിൽ മാതൃകാപരമായ ജീവിതം നയിക്കാനും വിശുദ്ധി കൈവരിക്കാനും സഹായിക്കുന്ന നാല് കാര്യങ്ങൾ നിർദ്ദേശിക്കുന്നു.

1. വലിയ സ്വപ്നങ്ങൾ കാണുക

കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ വലിയ സ്വപ്നങ്ങൾ കാണണം. കുട്ടികൾ വളരുമ്പോൾ എന്തായിത്തീരണമെന്ന് ചെറുപ്പം മുതലേ സ്വപ്‍നം കാണണം. ചെറുപ്പത്തിൽ തന്നെ ഒരു വലിയ വ്യക്തിയാകാൻ നിങ്ങൾ സ്വപ്നം കാണണം.

2. ജീവിതത്തിന് മഹത്തായ ഒരു ലക്ഷ്യമുണ്ടെന്ന് ഓർക്കുക

നാം ജനിക്കുന്നതിനു മുമ്പു തന്നെ ദൈവം തന്റെ ഓരോ മക്കൾക്കുമായി ഒരു സുപ്രധാന ദൗത്യം ഭരമേല്പിച്ചിട്ടുണ്ടെന്ന് ബിഷപ്പ് സമാനിഗോ കുട്ടികളെ ഓർമ്മിപ്പിച്ചു. ആ ജീവിതലക്ഷ്യം പ്രാപിക്കാൻ ആത്മാർഥമായി പരിശ്രമിക്കുക.

3. മികച്ചവരാകാൻ എല്ലാ ദിവസവും പരിശ്രമിക്കുക

ഒരു സാധാരണ ജീവിതം നയിക്കുന്നതും അസാധാരണമായ ജീവിതം നയിക്കുന്നതും തമ്മിലുള്ള പ്രധാന വ്യത്യാസം, എപ്പോഴും ഒരു പരിശ്രമം നടത്തുക എന്നതാണ്. ഈ അർത്ഥത്തിൽ, ദൈവം തങ്ങളെ ഏൽപിച്ചിരിക്കുന്ന ദൗത്യത്തിനായി തങ്ങളെത്തന്നെ കൂടുതൽ നൽകാൻ എല്ലാ ദിവസവും പരിശ്രമിക്കാൻ അദ്ദേഹം കുട്ടികളെ പ്രോത്സാഹിപ്പിച്ചു.

4. നിങ്ങളുടെ കുടുംബത്തിലും സമൂഹത്തിലും ആശ്രയിക്കുക

ദൈവമക്കൾ വിശുദ്ധിയുടെ പാതയിൽ വളരാൻ തങ്ങളുടെ കുടുംബത്തിലും സമൂഹത്തിലും ആശ്രയിച്ച് ജീവിക്കാൻ ശ്രമിക്കണമെന്ന് ആർച്ചുബിഷപ്പ് സമാനിഗോ വെളിപ്പെടുത്തി. എല്ലായ്പ്പോഴും ഒരു കുടുംബമെന്ന നിലയിൽ, ആശ്രയിച്ചു ജീവിക്കേണ്ടത് ആവശ്യമാണ്. ദൈവം നമുക്ക് നൽകിയതിനെ സ്നേഹിക്കാൻ പരിശ്രമിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.