ഏഷ്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സംഘങ്ങളുടെ സംയുക്ത സമിതിക്ക് പാപ്പായുടെ സന്ദേശം

എഫ് എ ബി സിയുടെ പൊതുസമ്മേളനത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ചാണ് ഫ്രാൻസിസ് പാപ്പാ വിഡിയോ സന്ദേശം അയച്ചത്. എല്ലാം വിധികല്പിതം എന്ന വാദത്തിൽ നിന്ന് മാനവാന്തസ്സിനടുത്ത ഒരു ജീവിതത്തെക്കുറിച്ചുള്ള അവബോധം ജനസമൂഹത്തിനുണ്ടായി തുടങ്ങി. ആദർശവാദികളും ബോധ്യങ്ങൾ പുലർത്തിയിരുന്നവരും ആശങ്കാകുലരും അക്ഷമരും അസ്വസ്ഥരും ആയിരുന്ന യുവതലമുറയിലും ഉണർവുണ്ടാകുന്നുണ്ടെന്നും സാംസ്കാരികമായി വൈവിധ്യമാർന്ന സമൂഹങ്ങൾ യഥാർത്ഥ ജനസമൂഹമായി മാറാൻ തുടങ്ങിയെന്നും മെത്രാന്മാർ മനസിലാക്കിയതിനെക്കുറിച്ചും പാപ്പാ സന്ദേശത്തിൽ സൂചിപ്പിക്കുന്നു.

ഇതിനർത്ഥം ഏഷ്യയിലെ സഭ ഉപരി അധികൃതമായ വിധത്തിൽ ദരിദ്രരുടെയും യുവജനത്തിന്റെയും ഇതര മതവിശ്വാസങ്ങൾ പുലർത്തുന്ന ഏഷ്യക്കാരുമായുള്ള സംഭാഷണത്തിന്റെയും സഭയായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നുവെന്ന് പാപ്പാ പറയുന്നു. അത്മായ വിശ്വാസികളെക്കുറിച്ചും പരാമർശിക്കുന്ന പാപ്പാ അവർ അവരുടെ കടമകൾ നിറവേറ്റുകയും ഒരോരുത്തരുടെയും അനന്യത മാനിക്കുകയും ചെയ്യണമെന്നും കാരണം, സാർവ്വത്രിക സഭയെന്നത് ഏകരൂപ സഭയല്ലെന്നും ഓരോ വൈക്തിക സഭയോടുമുള്ള ആദരവിലാണ് ഈ സാർവ്വതികത ആവിഷ്കൃതമാകുന്നതെന്നും വിശദീകരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.