സമർപ്പിതർക്ക് സഭയിൽ ഒരു പ്രത്യേക കടമയുണ്ട്: സമർപ്പണ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ

കത്തോലിക്കാ സഭയിൽ സന്യസ്തർക്കുള്ള പ്രത്യേക പങ്കിനെ അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പാ. ഇരുപത്തിയേഴാമത്‌ സമർപ്പിത ദിനത്തോടനുബന്ധിച്ചു നൽകിയ സന്ദേശത്തിലാണ് പാപ്പാ, കത്തോലിക്കാ സഭയിൽ സന്യസ്തർക്കുള്ള പ്രാധാന്യം  വലുതാണെന്ന് വെളിപ്പെടുത്തിയത്.

“എല്ലാ ആളുകളിലേക്കും സുവിശേഷം എത്തിക്കാൻ അയച്ച ദൈവജനത്തിൽ, നിങ്ങൾക്ക് – സമർപ്പിതരായ സ്ത്രീപുരുഷന്മാർക്ക് ഒരു പ്രത്യേക പങ്കുണ്ട്. ദാരിദ്ര്യത്തിലും കന്യകാത്വത്തിലും അനുസരണത്തിലും നിങ്ങൾ ദൈവത്തിനും അവന്റെ രാജ്യത്തിനും വേണ്ടി പൂർണ്ണമായും സമർപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ നിങ്ങളുടെ സാക്ഷ്യത്തിന് പ്രത്യേകമായ മൂല്യമുണ്ട്. നാമെല്ലാവരും ഒരുമിച്ചുചേരുന്ന ഒരു സഭയിലെ അംഗങ്ങളാണ്. ഉയിർത്തെഴുന്നേറ്റ കർത്താവ് ഏൽപിച്ച ആദ്യ ദിവസം മുതൽ സഭ തന്റെ ദൗത്യത്തിലാണ്. അവന്റെ ആത്മാവിന്റെ ശക്തിയാൽ അവസാനം വരെ അങ്ങനെയായിരിക്കും” – പാപ്പാ വ്യക്തമാക്കി.

സമർപ്പിത ജീവിതത്തിനായുള്ള 2023 -ലെ ലോകദിനത്തിന്റെ പ്രമേയം “ദൗത്യത്തിലെ സഹോദരങ്ങളും സഹോദരിമാരും” എന്നതായിരുന്നു. കത്തോലിക്കാ സഭ എല്ലാ വർഷവും ഫെബ്രുവരി 2 -നാണ് സമർപ്പിതർക്കായുള്ള ദിനം ആചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.