‘സാത്താൻ ആദ്യം അന്വേഷിക്കുന്നത് പ്രത്യാശ കവർന്നെടുക്കാനാണ്’ – മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് പാപ്പാ

സാത്താൻ ആദ്യം അന്വേഷിക്കുന്നത് പ്രത്യാശ കവർന്നെടുക്കാനാണെന്ന് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് പാപ്പാ. സിസ്റ്റേഴ്‌സിയൻ ഓർഡർ ഓഫ് സ്‌ട്രിക്റ്റ് ഒബ്‌സർവൻസിന്റെ പൊതുസദസിൽ പങ്കെടുക്കുന്ന ചില അംഗങ്ങളെ വത്തിക്കാനിൽ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പാ.

“സമൂഹത്തിൽ ഓരോരുത്തർക്കും അവരവരുടെ സ്വന്തം താളമുണ്ട്; അവരുടേതായ അതുല്യവും ആവർത്തിക്കാനാവാത്ത ചരിത്രവുമുണ്ട്. ഈ ഐക്യമാണ് ‘എല്ലാത്തിന്റെയും അടിസ്ഥാനം’ എന്നും അടഞ്ഞ ആത്മാവിൽ നിന്ന് തുറന്ന സ്വത്വത്തിലേക്കുള്ള പരിവർത്തനം, സ്വയം കേന്ദ്രീകൃതമായ ഹൃദയത്തിൽ നിന്ന് സ്വയം പുറത്തുവന്ന് അപരനെ കണ്ടുമുട്ടുന്ന ഹൃദയത്തിലേക്കുള്ള നിരന്തരമായ പ്രതിബദ്ധതയും ഇതിൽ ഉൾപ്പെടുന്നു” എന്നും പാപ്പാ വിശദീകരിച്ചു.

“ഒരുമിച്ചുള്ള ഒരു യാത്ര, സഭയുടെ ഏകഹൃദയത്തോട് ഇണങ്ങിച്ചേർന്നുള്ള ഒരു യാത്രയാണ്. പരിവർത്തനം കൂടാതെ ഒരു കൂട്ടായ്മയും ഇല്ല. അതിനാൽ ഇത് വ്യക്തികളിലും സമൂഹത്തിലും ക്രിസ്തുവിന്റെ കുരിശിന്റെയും ആത്മാവിന്റെ പ്രവർത്തനത്തിന്റെയും ഫലമാണ്” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.