
ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം ഞായറാഴ്ചകളിൽ മാത്രമല്ല, എല്ലാ ദിവസവും വേണ്ടതാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ആഫ്രിക്കയിലെ സമാധാനത്തിനായുള്ള ജൂബിലി തീർഥാടനത്തിന്റെ ഭാഗമായി, പൊന്തിഫിക്കൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസിന്റെ ചാൻസലറായ ഘാനയിലെ കർദിനാൾ പീറ്റർ ടർക്‌സൺ അധ്യക്ഷത വഹിച്ച ദിവ്യബലിയുടെ സമാപനത്തിലാണ്ആ ശംസകൾ നേർന്നുകൊണ്ട് പാപ്പ സംസാരിച്ചത്.
“നമ്മുടെ വിശ്വാസമാണ് നമുക്ക് ശക്തി നൽകുന്നത്. നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ വെളിച്ചം കാണാനും അത് ജീവിക്കേണ്ടത് എത്ര പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കാനും നമ്മെ അനുവദിക്കുന്നത് നമ്മുടെ വിശ്വാസമാണ്. ഞായറാഴ്ചകളിലും തീർഥാടനവേളയിലും മാത്രമല്ല, എല്ലാ ദിവസവും വിശ്വാസം ജീവിക്കണം” – ലെയോ പാപ്പ വെളിപ്പെടുത്തി.
2025 ലെ ഈ ജൂബിലിയിൽ ക്രിസ്ത്യാനികൾ പ്രത്യാശ വഹിക്കുന്നവരായിരിക്കേണ്ടതിന്റെ പ്രാധാന്യവും ലെയോ പതിനാലാമൻ മാർപാപ്പ ഊന്നിപ്പറഞ്ഞു. “ഇന്നത്തെ ലോകത്ത് പ്രത്യാശയുടെ അടയാളമാകാൻ ദൈവത്താൽ വിളിക്കപ്പെട്ടിരിക്കുന്നതായി ഓരോ വ്യക്തിയും കരുതണം” – പാപ്പ കൂട്ടിച്ചേർത്തു.