
വൈദ്യപരിശോധനക്കായി ഫ്രാൻസിസ് മാർപാപ്പയുടെ കാര്യപരിപാടികൾ റദ്ദാക്കിയതായി വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. 85 വയസ്സുള്ള ഫ്രാൻസിസ് പാപ്പായുടെ വലതു കാൽമുട്ടിന് വേദനയുണ്ട്.
വത്തിക്കാനിൽ ഈസ്റ്റർ ദിന തിരുക്കർമ്മങ്ങളിൽ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കൂടുതൽ സമയവും ഇരുന്നുകൊണ്ടാണ് പാപ്പാ പങ്കെടുത്തത്. പടികൾ കയറാനും ഇറങ്ങാനും പാപ്പാ പരസഹായം സ്വീകരിച്ചിരുന്നു. വൈദ്യപരിശോധനക്കായി പാപ്പാ നിരവധി കാര്യപരിപാടികൾ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.