റവ. ഫാ. ജോസഫ് ചൊവ്വേലിക്കുടിയിൽ എം.സി.ബി.എസ്. എമ്മാവൂസ് പ്രവിശ്യയുടെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയര്‍

ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ കോട്ടയം എമ്മാവൂസ് പ്രവിശ്യയുടെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. ജോസഫ് ചൊവ്വേലിക്കുടിയില്‍ നിയമിതനായി. ഫാ. ആന്റണി കുറ്റിക്കല്‍ (വിക്കര്‍ പ്രൊവിന്‍ഷ്യല്‍, സാമൂഹ്യപ്രവര്‍ത്തനം, വിദ്യാഭ്യാസം), ഫാ. ജോര്‍ജ് വാഴപ്പള്ളി (പ്രേഷിതപ്രവര്‍ത്തനം), ഫാ. തോമസ് മുളപ്പഞ്ചേരില്‍ (ദിവ്യകാരുണ്യ പ്രേഷിതത്വം), ഫാ. ദേവസ്യ മാക്കിയില്‍ (ധനകാര്യം, വികസന പ്രവര്‍ത്തനങ്ങള്‍) എന്നിവര്‍ കൗണ്‍സിലര്‍മാരായും നിയമിക്കപ്പെട്ടു.

കോട്ടയത്തുള്ള എമ്മാവൂസ് പ്രൊവിന്‍ഷ്യലേറ്റില്‍, പൊന്തിഫിക്കല്‍ ഡലഗേറ്റ് മാര്‍ തോമസ് ഇലവനാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രവിശ്യാസംഘത്തിലാണ് പുതിയ നിയമനങ്ങള്‍ നടന്നത്. ജര്‍മ്മനിയിലെ ഫ്രൈബൂര്‍ഗ് രൂപതയില്‍ വികാരിയായി സേവനം ചെയ്തുവരികയായിരുന്നു ഫാ. ജോസഫ് ചൊവ്വേലിക്കുടിയില്‍.

റവ. ഫാ. മാത്യു ആലക്കളം, റവ. ഫാ. ജോസഫ് പറേടം എന്നിവരാല്‍ 1933-ല്‍ മല്ലപ്പള്ളിയില്‍ സ്ഥാപിതമായ ദിവ്യകാരുണ്യ മിഷനറി സമൂഹം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും പ്രവര്‍ത്തനനിരതമാണ്.

ലൈഫ് ഡേ ഓണ്‍ലൈന്‍ പത്രം, ലൈഫ് ഡേ യൂട്യൂബ് ചാനല്‍, www.catholicnews.in, തുടങ്ങിയവ എം.സി.ബി.എസ്. എമ്മാവൂസ് പ്രവിശ്യയുടെ മാധ്യമ സംരംഭങ്ങളാണ് .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.