സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

സെവില്ലിലെ ഡൊമിനിക്കൻ കോൺവെന്റിൽ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നു. ജൂൺ 18-ന് ഈ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തും.

2019 ഡിസംബറിൽ ഈ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയതാണ്. ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും, കോവിഡ് പകർച്ചവ്യാധി മൂലം അത് മാറ്റിവയ്ക്കുകയായിരുന്നു. ഈ രക്തസാക്ഷികളിൽ 25 ഡൊമിനിക്കൻ സന്യാസിമാരും അൽമേരിയയിൽ രക്തസാക്ഷിത്വം വരിച്ച ഒരു ഡൊമിനിക്കൻ അത്മായനും ഹ്യൂസ്‌കറിൽ നിന്നുള്ള ഒരു ഡൊമിനിക്കൻ സന്യാസിനിയും ഉൾപ്പെടുന്നു.

ഇവരുടെ തിരുശേഷിപ്പുകൾ ജൂൺ 18-ന് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനു ശേഷം അൾത്താരയിൽ വണക്കത്തിനായി സമർപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.