നോമ്പുകാലത്ത് പ്രചോദനാത്മകമായ സന്ദേശവുമായി മാർക്ക് വാൾബെർഗ്

നോമ്പുകാലം വിജയകരവും ആത്മീയവളർച്ചക്കും ഉതകുന്ന ആത്മീയതയുടെ വസന്തകാലമാക്കി മാറ്റാൻ പ്രചോദനാത്മകമായ സന്ദേശം നൽകിക്കൊണ്ട് ഹോളിവുഡ് നടൻ മാർക്ക് വാൾബെർഗ്. നോമ്പുകാലത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന നമുക്ക് ആത്മീയ മരവിപ്പ് അനുഭവപ്പെടാൻ സാധ്യതയുള്ള സാഹചര്യങ്ങളെ മാറ്റി കൂടുതൽ ഭക്തിമയമാകാൻ സഹായിക്കുന്ന ഒരു നിർദ്ദേശമാണ് നടൻ മുന്നോട്ടു വച്ചിരിക്കുന്നത്.

ഈ നോമ്പുകാലത്ത് ടെക്‌നോളജികളിൽ നിന്നും സാമൂഹ്യമാധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുക എന്ന നിർദ്ദേശമാണ് മാർക്ക് വാൾബെർഗ് നമുക്കായി നൽകുന്നത്. ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ടു വയ്ക്കുമ്പോൾ പലർക്കും അത് വലിയ ഒരു കാര്യമായോ, പ്രയാസകരമായ കാര്യമായോ തോന്നാമെന്നും ഇദ്ദേഹം പറയുന്നു.

സാമൂഹ്യമാധ്യമങ്ങളെ പൂർണ്ണമായും അകറ്റിനിർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നിങ്ങൾ ഉള്ളതെങ്കിൽ ഫോൺ ഉപയോഗിക്കുന്ന സമയം കുറയ്ക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് നിർദ്ദേശിക്കുന്നു.

ഹാലോ ആപ്പിലൂടെ, നാല് കുട്ടികളുടെ പിതാവായ മാർക്ക് വാൾബെർഗ് ഉപവാസം അനുഷ്ഠിക്കുന്നതിനെ ക്കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും പറഞ്ഞിരുന്നു. കൂടാതെ, മികച്ച ക്രിസ്ത്യാനികളും മനുഷ്യരുമാകാൻ നാം ചെയ്യേണ്ട ത്യാഗങ്ങളെ ക്കുറിച്ചും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ സംസാരിച്ചിരുന്നു. തന്റെ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്നതിൽ എന്നും മുൻപന്തിയിൽ തന്നെയാണ് നടനും വ്യവസായിയുമായ മാർക്ക് വാൾബെർഗ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.