‘മാർച്ച് ഫോർ ലൈഫ്’: ഒരു വർഷത്തിനു ശേഷം ഒത്തുചേർന്ന് പ്രൊ -ലൈഫ് സംഘടന

കൊറോണ വൈറസുമായി ബന്ധപ്പെട്ട ലോക് ഡൗണിനുശേഷം ആദ്യമായാണ് ജനുവരി 20 -ന് കൊളംബിയയിൽ ശൈത്യത്തെപോലും അതിജീവിച്ച് ആളുകൾ മാർച്ച് ഫോർ ലൈഫിന്റെ വാർഷിക സമ്മേളനത്തിനായി ഒന്നുചേർന്നത്. പ്രോ-ലൈഫ് പ്രസ്ഥാനത്തിന് നിർണ്ണായക വർഷമായേക്കാവുന്ന 2022 -ൽ ഗർഭസ്ഥ ശിശുക്കൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു ഈ സമ്മേളനത്തിന്റെ ലക്‌ഷ്യം.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രകടനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമ്മേളനമാണിത്. നിലവിലുള്ള കൊറോണ വൈറസ് പ്രതിസന്ധിയും കൊളംബിയ ഡിസ്ട്രിക്റ്റിലെ കർശനമായ കോവിഡ് -19 നിയന്ത്രണങ്ങളും കാരണം പലർക്കും സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.

“ഈ വർഷം 2022, ജീവിതത്തിൽ ചരിത്രപരമായ ഒരു മാറ്റം കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു” – ഒത്തുചേരലിന്റെ സംഘാടകനായ മാർച്ച് ഫോർ ലൈഫിന്റെ പ്രസിഡന്റ് ജീൻ മാൻസിനി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.