കേരളസഭയുടെ വളർച്ചയിൽ അത്മായ നേതാക്കൾക്കുള്ള പങ്കിനെ അനുസ്മരിച്ച് മാർ തോമസ് തറയിൽ

കേരളസഭയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ അത്മായ നേതാക്കൾ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്നും അതു തുടരണമെന്നും ബിഷപ്പ് മാർ തോമസ് തറയിൽ. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ ഏകദിന പഠന ശിബിരമായ ‘ദിശ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളോളം വിശ്വാസതീക്ഷ്ണതയോടെ സഭയെ നയിച്ച അത്മായ നേതൃത്വമാണ് നിവർത്തന പ്രക്ഷോഭത്തിലൂടെയും മറ്റും സമുദായത്തിന്റെ അവകാശങ്ങളെ കാത്തതെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ കോൺഗ്രസ് കേന്ദ്രകാര്യാലയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ മുഖ്യസന്ദേശവും ഡയറക്ടർ ഫാ. ജിയോ കടവി ആമുഖസന്ദേശവും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.