കുഞ്ഞേട്ടൻ മുറിപ്പാടുകൾ സ്വന്തം ജീവിതത്തിൽ ഏറ്റുവാങ്ങിയ വ്യക്തി: മാർ ജോസഫ് കല്ലറങ്ങാട്ട്

ഉത്തമനായ പ്രേക്ഷിതനും മുറിപ്പാടുകൾ സ്വന്തം ജീവിത്തത്തിൽ ഏറ്റുവാങ്ങിയ വ്യക്തിയും ആയിരുന്നു കുഞ്ഞേട്ടൻ എന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. മിഷൻ ലീഗ് സ്ഥാപക നേതാവ് പി സി അബ്രാഹം പുല്ലാട്ടുകുന്നേൽ എന്ന കുഞ്ഞേട്ടന്റെ പതിമൂന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തിലാണ് ബിഷപ്പ് ആ മഹാമിഷനറിയെ കുറിച്ച സംസാരിച്ചത്.

കുഞ്ഞേട്ടന്റെ ഓർമയ്ക്കായി പോസ്റ്റൽ ഡിപ്പാർട്ടമെന്റ് പുറത്തിറക്കിയ കുഞ്ഞേട്ടൻ സ്മാരക സ്റ്റാമ്പ് ചങ്ങനാശേരി ഡിവിഷണൽ സൂപ്രണ്ട് പി എസ് സതിമോൾ മാർ ജോസഫ് കല്ലറങ്ങാട്ടിനു കൈമാറികൊണ്ട് പ്രകാശനം ചെയ്തു. ഒപ്പം അൽമായ ദിനാചരണവും അൾത്താരബാലന്മാരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.