മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവിന്റെ മൃതസംസ്കാരം ഇന്ന്

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവ് ഏലിക്കുട്ടി മാത്യു സ്രാമ്പിക്കലിന്റെ (89) മൃതസംസ്കാരം ഇന്ന് നടക്കും. ഭൗതിക ശരീരം ശനിയാഴ്ച (12.11.2022) 4.30ന് പാലാ ഉരുളികുന്നത്തുള്ള സഹോദരൻ സ്രാമ്പിക്കൽ ജിപ്സന്റെ ഭവനത്തിൽ എത്തിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ഭവനത്തില്‍ മൃത സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് ഉരുളികുന്നം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്.

പൂവരണി പൂവത്താനി മാപ്പലകയിൽ കുടുംബാംഗമാണ്. സ്രാമ്പിക്കൽ പരേതനായ മാത്യുവിന്റെ ഭാര്യയാണ്. സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുവാനായി മാർ ജോസഫ് സ്രാമ്പിക്കൽ ഇംഗ്ലണ്ടിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. മറ്റു മക്കൾ: പരേതനായ മാത്യൂസ്, ജോൺസൺ, ഷാജി, ബിജു, ജിപ്സൺ എന്നിവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.