ഈസ്റ്റർ നൽകുന്നത് പ്രത്യാശയുടെ സന്ദേശം: മാർ ജോസഫ് പെരുന്തോട്ടം

ഈസ്റ്റർ നൽകുന്നത് പ്രത്യാശയുടെ സന്ദേശമാണെന്ന് ചങ്ങനാശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ, കത്തോലിക്കാ കോൺഗ്രസ്, ദർശന സാംസ്‌കാരിക കേന്ദ്രം, കോട്ടയം സിറ്റിസൺസ് ഫോറം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടന ദൈവാലയത്തിൽ നടന്ന ഈസ്റ്റർ ആഘോഷത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മാർ പെരുന്തോട്ടം.

പീഡാസഹനങ്ങൾക്കും കാൽവരിയിലെ കുരിശുമരണത്തിനും ശേഷം ലോകത്തെ കീഴടക്കിയാണ് യേശു ഉയർത്തെഴുന്നേറ്റത്. ക്രിസ്തു ഉയർത്തെഴുന്നേറ്റ് നിൽക്കുന്നിടത്തോളം ശക്തമായ ഒരു പ്രതീകവും ലോകം ഇന്നേവരെ ദർശിച്ചിട്ടില്ല. ഉത്ഥിതൻ പകർന്നുതന്ന പ്രത്യാശയായിരിക്കണം നമ്മുടെ ജീവിത വഴികളിൽ ഉണ്ടാകേണ്ടതാണെന്നും മാർ പെരുന്തോട്ടം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.