ക്രൈസ്തവർക്കെതിരെ വർദ്ധിച്ചുവരുന്ന പീഡനങ്ങൾ ആശങ്കാജനകം: സീറോമലബാർ സിനഡ്

രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമായി ക്രൈസ്തവ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ​ആക്രമിക്കുകയും ന്യായമായ അവകാശങ്ങൾപോലും നിഷേധിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നു. വി. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി കോൺ​ഗ്രി​ഗേഷന്റെ വിവിധ സ്ഥാപനങ്ങളെ ബോധപൂർവ്വം ലക്ഷ്യംവെക്കുന്ന നിലപാടുകൾ അധികാരികളുടെ ഭാ​ഗത്തുനിന്നുണ്ടാകുന്നത് ഖേദകരമാണ്.

സാ​ഗർ രൂപതയിലുൾപ്പെടെ വിവിധ സ്കൂളുകൾക്കും ഇതര സ്ഥാപനങ്ങൾക്കുമെതിരെ അടുത്തകാലത്തുണ്ടായ അതിക്രമങ്ങൾ തികച്ചും നിർഭാഗ്യകരമാണ്. മതപരിവർത്തന നിരോധന നിയമം എന്ന പേരിൽ ചില സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന നിയമ പരിഷ്കരണങ്ങൾ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഹാനികരമാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും വിശ്വസിക്കാനും പൗരനുള്ള സ്വാതന്ത്ര്യത്തിൽ ഭരണകൂടം അന്യായമായി ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമാണ്. ക്രൈസ്തവർക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ ഭരണാധികാരികൾ സത്വരമായി ഇടപ്പെടണമെന്ന് സീറോമലബാർ സിനഡ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.