അധ്യാപകർ വ്യത്യസ്തതകളെ തിരിച്ചറിയണം: മാർ ആന്റണി കരിയിൽ

അധ്യാപകർ ഐക്യവും കൂട്ടായ്മയും വളർത്തണം. ഇത് തകരുമ്പോൾ സംഘടനാ ശക്തിയും കുറയും. അതുകൊണ്ട് വ്യത്യസ്തതകൾ തിരിച്ചറിഞ്ഞു കൊണ്ട് അവകാശങ്ങൾക്കായി ശബ്ദമുയർത്താനും നമുക്ക് കഴിയണം. ലോകൈക ഗുരുവായ യേശുക്രിസ്തുവിന്റെ മാതൃക ഉൾകൊണ്ട് സമൂഹത്തിൽ പ്രവർത്തിക്കുന്നവരാകണം അധ്യാപകർ. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന മധ്യമേഖലാ നേതൃത്വ ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ചാൾസ് ലെയാൺ മുഖ്യ സന്ദേശം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി സി.റ്റി. വർഗീസ് ക്യാമ്പ് അവലോകനം നടത്തി. എറണാകുളം അങ്കമാലി കോർപ്പറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലി മാലിൽ, മധ്യമേഖല പ്രസിഡൻറ് ജോബി വർഗീസ്, സിന്നി ജോർജ്, മോളി എം.ഇ, ജീബ പൗലോസ്, ആന്റണി വി. എക്സ് എന്നിവർ പ്രസംഗിച്ചു. രണ്ട് ദിവസം നടന്ന ക്യാമ്പിൽ മധ്യമേഖലയിലെ പത്ത് രൂപതകളിൽ നിന്നായി 70 ൽ പരം പ്രതിനിധികൾ പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.