ഈജിപ്തിലെ മതനിന്ദാ നിയമം; അറസ്റ്റിലാകുന്നത് കൂടുതലും ക്രൈസ്തവർ

ഈജിപ്തിലെ ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ച് എഴുതിയ കോപ്റ്റിക് ക്രൈസ്തവർ മതനിന്ദയുടെ പേരിൽ അറസ്റ്റിൽ. ഈജിപ്തിലെ 1981- ലെ മതനിന്ദാ നിയമപ്രകാരം മതങ്ങളെ അപകീർത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതും കുറ്റകരമാണ്. എന്നാൽ ഈ നിയമപ്രകാരം ഏറ്റവും കൂടുതൽ അറസ്റ്റിലായിരിക്കുന്നത് ക്രൈസ്തവരാണ്.

മനുഷ്യാവകാശ പ്രവർത്തകനും കോപ്റ്റിക് ക്രൈസ്തവനുമായ പാട്രിക് സാക്കിയെ മതനിന്ദ ആരോപണത്തെ തുടർന്ന് രണ്ട് വർഷം തടങ്കലിലാക്കിയിരുന്നു. ഈജിപ്തിലെ ഒരു കോപ്റ്റിക് ക്രൈസ്തവൻ എന്ന നിലയിൽ, തന്റെ ദൈനംദിന ജീവിതത്തിൽ താൻ അഭിമുഖീകരിക്കുന്ന വിവേചനത്തെക്കുറിച്ചാണ് പാട്രിക് എഴുതിയത്. എന്നാൽ ലേഖനത്തിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് പാട്രിക് ഇപ്പോഴും വിചാരണ നേരിടുന്നത്. മറ്റൊരു ക്രൈസ്തവന്, ക്രിസ്തുവിന്റെയും ഗബ്രിയേൽ മാലാഖയുടെയും അതുപോലെ ഖുറാനിലെ ഒരു വാക്യവും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് 27 മാസമാണ് തടവ് ശിക്ഷ ലഭിച്ചത്.

മതനിന്ദാ കുറ്റം ചുമത്തി തടവിലായ മഹറിന്റെ ഫേസ്ബുക്ക് അക്കൗണ്ട്, തന്റെ തൊഴിലുടമയായ മേയറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്, ഹാക്ക് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് മഹറിന്റെ പ്രൊഫൈലിൽ ഒരു ആടിന്റെയും മുഹമ്മദ് നബിയുടെയും ചിത്രം പ്രത്യക്ഷപ്പെട്ടു. ഈ ചിത്രത്തെ ചൂണ്ടിക്കാട്ടി, മഹറിന്റെ ഭവനത്തെ ആക്രമിക്കാൻ അവർ നാട്ടുകാരെ പ്രേരിപ്പിച്ചു. എന്നാൽ സംഭവം നടന്നയുടൻ അറസ്റ്റിലായ അക്രമികളെ അധികൃതർ ഉടൻ തന്നെ മോചിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് കോടതി മഹറിനെ മതനിന്ദ കുറ്റം ചുമത്തി തടവിനു വിധിച്ചു.

ഈജിപ്തിന്റെ സാമൂഹികഘടന ഇസ്ലാമിനെ അനുകൂലിക്കുന്നതാണ്. ക്രൈസ്തവർ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമാണ്. പലപ്പോഴും തെറ്റായ മതനിന്ദ ആരോപണങ്ങൾ ചുമത്തി ഭരണകൂടം അവരെ പീഡിപ്പിക്കുകയാണ്. മതനിന്ദ ആരോപിക്കപ്പെടുന്നവരുടെ കുടുംബങ്ങളും ആക്രമണങ്ങൾ ഭയന്ന് പലായനം ചെയ്യേണ്ട സാഹചര്യമാണ് ഈജിപ്തിൽ നിലവിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.