2022- ലെ ക്രിസ്തുമസിന് വത്തിക്കാനിൽ, മരത്തിൽ കൊത്തിയുണ്ടാക്കിയ പുൽക്കൂട്

St. Peter’s Basilica at Christmas in Rome, Italy

2022- ലെ ക്രിസ്തുമസിന്, സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ആൽപൈൻ ദേവദാരു മരത്തിൽ കൈ കൊണ്ട് കൊത്തിയെടുത്ത രൂപങ്ങൾ ഉൾക്കൊള്ളുന്ന പുൽക്കൂടായിരിക്കും സ്ഥാപിക്കുന്നത്. ഡിസംബർ മൂന്ന്, വൈകുന്നേരം 5 മണിക്കാണ് (പ്രാദേശിക സമയം) ക്രിസ്തുമസ് ട്രീ ലൈറ്റിംഗ് ചടങ്ങിൽ പ്രദർശിപ്പിക്കുന്നതെന്ന് വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

2021- ൽ ദേവദാരു വെട്ടിയെടുത്ത് കൊത്തിയെടുത്തതാണ് ഒരു മനുഷ്യന്റെ അത്രയും വലിപ്പമുള്ള ഈ തടിരൂപങ്ങൾ. പുൽക്കൂട് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ മരങ്ങളൊന്നും മുറിച്ചിട്ടില്ലെന്ന് വത്തിക്കാൻ അറിയിച്ചു. തിരുപ്പിറവിയുടെ രംഗം തടിയിൽ അർദ്ധഗോളാകൃതിയിലാണ് നിർമ്മിക്കുന്നത്. അതൊരു ഗുഹയായി കാണപ്പെടും. അവിടെ തിരുക്കുടുംബം, ഒരു കാള, ഒരു കഴുത, ഒരു മാലാഖ എന്നിവ പ്രദർശിപ്പിക്കും. തടിരൂപങ്ങളിൽ തൊട്ടിലുണ്ടാക്കിയ പ്രദേശത്തെ സാധാരണ കരകൗശല വിദഗ്ധർ, ഒരു ഇടയൻ, ഒരു കുടുംബം, കുട്ടികൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തും.

ശിശുവായ യേശുവിന്റെ ഇടതുവശത്ത് സ്ഥാപിച്ചിരിക്കുന്ന കന്യകാമറിയം, മുട്ടുകുത്തി ശിരസ് മേലങ്കിയാൽ മൂടുകയും കൈകൾ നീട്ടി രക്ഷകനെ ചൂണ്ടിക്കാണിക്കുകയും ചെയ്യും. ജോസഫിനെ പ്രതിനിധീകരിക്കുമ്പോൾ ഒരു കൈ കൊണ്ട് വടിയും മറുവശത്ത് ഗ്രോട്ടോയെ പ്രകാശിപ്പിക്കുന്നതിനായി ഒരു ചെറിയ വിളക്കും എടുക്കുന്നു.

പോൾ ആറാമൻ ഹാളിൽ പ്രദർശിപ്പിക്കുന്ന രണ്ടാമത്തെ പുൽക്കൂട്ട് ഗ്വാട്ടിമാലൻ സർക്കാർ സംഭാവന ചെയ്തതാണ്. തിരുക്കുടുംബത്തെയും മൂന്ന് മാലാഖമാരെയും ഗ്വാട്ടിമാലൻ കരകൗശല വിദഗ്ധർ പ്രാദേശിക പാരമ്പര്യമനുസരിച്ച്, തടിയും വലിയ നിറത്തിലുള്ള തുണിത്തരങ്ങളും ഉപയോഗിച്ച് നിർമ്മിച്ചതാണ്. നിർമ്മാണത്തിന് സ്വർണ്ണവും ഉപയോഗിച്ചിട്ടുണ്ട്.

സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഈ വർഷം സ്ഥാപിക്കുന്ന ക്രിസ്തുമസ് ട്രീ 182 നിവാസികളുള്ള ചെറിയ ഇറ്റാലിയൻ പർവ്വതനഗരമായ അബ്രുസോയിൽ നിന്ന് ഏകദേശം 30 മീറ്റർ അകലെയുള്ള സ്ഥലത്തെ വെളുത്ത സരളവൃക്ഷമാണിത്. 1980- കൾ മുതൽ ക്രിസ്തുമസ് സീസണിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്നിൽ പുൽക്കൂട് സ്ഥാപിച്ചുവരുന്നു. 2021- ൽ പെറുവിൽ നിന്നുള്ള പുൽക്കൂടാണ് എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.