മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്കു രണ്ട് പുതിയ മെത്രാന്മാർ

മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്കു രണ്ട് പുതിയ മെത്രാന്മാർ. തോമസ് മാർ അന്തോണിയോസ് ഒഐസിയും റവ. ഫാ. ആന്റണി കാക്കനാട്ടുമാണ് പുതിയതായി നിയമിതരായ മെത്രാന്മാർ.

തോമസ് മാർ അന്തോണിയോസ് ഒഐസിസിയെ ഗുഡ്ഗാവ്- ഡൽഹി സെന്റ് ക്രിസോസ്റ്റം രൂപതയുടെ ബിഷപ്പായാണ് നിയമിച്ചത്. അദ്ദേഹം ഇപ്പോൾ ഖഡ്കി-പുനൈയിലെ സെന്റ് എഫ്രേം രൂപതയുടെ അഡ്മിനിസ്ട്രേറ്ററാണ്. മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയയുടെ ബിഷപ്പായാണ് ഫാ. ആന്റണി കാക്കനാട്ട് നിയമിതനായിരിക്കുന്നത്. റവ. മാത്യു മനക്കരക്കാവിലിനെ തിരുവനന്തപുരം അതിരൂപതയുടെ സഹായ മെത്രാനായും നിയമിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.