
ജൂൺ മാസത്തെ ലെയോ പതിനാലാമൻ പാപ്പയുടെ പ്രധാന പൊതുപരിപാടികളുടെ സമയക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ഇതിൽ കർദിനാൾമാരുടെ കൺസിസ്റ്ററിയും ഉൾപ്പെടുന്നു. ജൂൺ മാസത്തിലെ ലെയോ പതിനാലാമൻ പാപ്പയുടെ പ്രധാന പൊതുപരിപാടികൾ ചുവടെ ചേർക്കുന്നു:
ജൂൺ 1: കുടുംബങ്ങളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശുദ്ധ കുർബാന
ജൂൺ 8: പെന്തക്കുസ്താ തിരുനാൾ ആഘോഷവും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പുതിയ സമൂഹങ്ങളുടെയും ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശുദ്ധ കുർബാന
ജൂൺ 9: സഭയുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശുദ്ധ കുർബാന
ജൂൺ 15: പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളും കായികതാരങ്ങളുടെ ജൂബിലി ആഘോഷത്തിനും വേണ്ടി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശുദ്ധ കുർബാന
ജൂൺ 22: ജോൺ ലാറ്ററൻ ആർച്ച്‌ബസിലിക്കയിലെ വിശുദ്ധ കുർബാനയും ക്രിസ്തുവിന്റെ തിരു ശരീരരക്തങ്ങളുടെ തിരുനാൾ ആഘോഷവും ദിവ്യകാരുണ്യ ആശീർവാദത്തോടെ മരിയ മജോറ ബസലിക്കയിലേക്കുള്ള പ്രദക്ഷിണവും
ജൂൺ 27: ഈശോയുടെ തിരുഹൃദയ തിരുനാൾ, പുരോഹിതന്മാരുടെ ജൂബിലി ആഘോഷം എന്നിവയ്ക്കുവേണ്ടി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശുദ്ധ കുർബാന
ജൂൺ 29: വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ആഘോഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കും. ഒപ്പം പുതിയ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പുമാർക്കുള്ള പാലിയങ്ങളുടെ ആശീർവാദവും.