കുടുംബത്തിൽ നിലനിൽക്കുന്ന സ്നേഹം വിശുദ്ധിയിലേക്കുള്ള പാതയാണ്: ഫ്രാൻസിസ് മാർപാപ്പ

കുടുംബത്തിലെ സ്നേഹമാണ് കുടുംബാംഗങ്ങൾക്ക് വിശുദ്ധിയിലേക്കുള്ള പാതയെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ രണ്ടിന് വത്തിക്കാൻ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ലോകമെമ്പാടുമുള്ള ക്രൈസ്തവ കുടുംബങ്ങൾക്കായി നമുക്ക് പ്രാർത്ഥിക്കാം. അതിലൂടെ അവർ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ സ്‌നേഹത്തിന്റെയും വിശുദ്ധിയുടെയും പ്രവർത്തികൾ നിർവ്വഹിക്കട്ടെ. മനുഷ്യർ പരസ്പരം സഹകരിച്ച് ജീവിക്കാൻ പഠിക്കുന്ന സ്ഥലമാണ് കുടുംബം. തങ്ങളുടെ ജീവിതമാതൃകയിലൂടെ അവർ പ്രഘോഷിക്കുന്നത് ക്രിസ്തുവിനെയാണ്.

എല്ലാം തികഞ്ഞ ഒരു കുടുംബവും നിലവിലില്ല. കൂടാതെ, നമ്മൾ തെറ്റുകളെ ഭയപ്പെടേണ്ടതില്ല. മുന്നോട്ട് പോകാൻ നമ്മൾ അവയിൽ നിന്ന് പഠിക്കുകയാണ് വേണ്ടത്. എല്ലായ്‌പ്പോഴും എവിടെയും ദൈവം നമ്മോടു കൂടെയുണ്ട്. കുടുംബത്തിലെ സ്നേഹം നമ്മൾ ഓരോരുത്തർക്കും വിശുദ്ധിയിലേക്കുള്ള പാതയാണ്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.