4,72,000 പേർ പങ്കെടുത്ത ലോഗോസ് ക്വിസിൽ പുരസ്‌കാരം നിമാ ലിന്റോയ്ക്ക്

കെസിബിസി കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റിയുടെ 22-ാ മത് സംസ്ഥാനതല ലോഗോസ് ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ ബാംഗളുരുവിൽ നിന്നുള്ള നിമാ ലിന്റോ ഒന്നാമതെത്തി. 4,72,000 പേർ പങ്കെടുത്ത പരീക്ഷയിൽ നിന്നാണ് ലോഗോസ് ക്വിസ് പ്രതിഭയായി നിമ ഒന്നാമതെത്തിയത്. മാണ്ഡ്യ രൂപതയിൽ നിന്നുള്ള നിമ, വിവര സാങ്കേതിക മേഖലയിലെ ജോലിക്കാരിയാണ്.

4,72,000 പേർ പങ്കെടുത്ത പരീക്ഷയിൽ 700 പേരാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത് ആറുപേർ മാത്രം. ഡി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയായ നിമ ലോഗോസ് ക്വിസ് പ്രതിഭാ പുരസ്‌കാരം കരസ്ഥമാക്കുകയായിരുന്നു. നവംമ്പർ 20 -ന് പാലാരിവട്ടം പി ഓ സി യിൽ നടന്ന ലോഗോസ് ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ കേരളത്തിലും പുറത്തും നിന്നുമുള്ള 39 രൂപതകളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്. ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിലാണ് അവാർഡ് ദാനം നിർവഹിച്ചത്.

നിമ ലിന്റോ, മാണ്ഡ്യ രൂപതയിലെ ബാംഗ്ളൂർ, കസവനഹള്ളി സെന്റ് നോർബർട്ട് ഇടവകാംഗമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.