ദൈവത്തിന്റെ വെളിച്ചം ലോകത്തിന്റെ അന്ധകാരത്തിൽ പ്രകാശിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ

ദൈവത്തിന്റെ വെളിച്ചം ലോകത്തിന്റെ അന്ധകാരത്തിൽ പ്രകാശിക്കുമെന്ന് ഉറപ്പ് നൽകി ഉക്രൈൻ യുദ്ധത്തെ ചൂണ്ടിക്കാട്ടി ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 16 -ന് രാത്രി വത്തിക്കാനിൽ നടന്ന ഈസ്റ്റർ തിരുക്കർമ്മങ്ങൾക്കിടയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഉയിർത്തെഴുന്നേറ്റവനെ കണ്ടുമുട്ടാനും അവനെ അനുഭവിക്കാനും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമാണ് ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നത്. കർത്താവിനെ അടക്കം ചെയ്ത കല്ലറയിൽ നിന്ന് കല്ല് ഉരുട്ടിമാറ്റാനും അവന്റെ സന്തോഷം ലോകത്തിൽ പ്രചരിപ്പിക്കാനുമാണ് ഓരോ ക്രൈസ്തവനും പരിശ്രമിക്കേണ്ടത്” – പാപ്പാ പറഞ്ഞു. ഉക്രൈനിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഈ വർഷത്തെ ഈസ്റ്റർ തിരുക്കർമ്മങ്ങളുടെ മുഖ്യകാർമ്മികൻ ഫ്രാൻസിസ് പാപ്പയായിരുന്നില്ല. അദ്ദേഹത്തിന്റെ സ്ഥാനത്ത്, കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേയാണ് തിരുക്കർമ്മങ്ങളിൽ മുഖ്യകാർമ്മികനായത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ചടങ്ങുകളുടെ തുടക്കം മുതൽ പരിശുദ്ധ പിതാവ് അവിടെ സന്നിഹിതരായിരുന്നു. മാത്രമല്ല, ഈസ്റ്റർ സന്ദേശവും പാപ്പാ നൽകി. പൊതുമാമ്മോദീസാക്ക് നേതൃത്വം നൽകിയ പാപ്പാ നാല് ഇറ്റലിക്കാരെയും ഒരു അമേരിക്കനെയും അൽബേനിയനെയും ക്യൂബനെയും അന്നേ ദിവസം സ്നാനപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.