മികച്ച ഏഷ്യക്കായി ഒരുമിച്ചു പ്രവർത്തിക്കാമെന്ന് ഏഷ്യൻ ബിഷപ്പുമാരുടെ ജനറൽ കോൺഫറൻസ്

ബാങ്കോക്കിൽ നടക്കുന്ന ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിന്റെ (എഫ്എബിസി), ജനറൽ കോൺഫറൻസിന്റെ ആദ്യവാരം നമ്മുടെ സമകാലിക ലോകത്ത് എങ്ങനെ പ്രത്യാശ പകരാൻ കഴിയുമെന്ന് ചിന്തിക്കാനുള്ള ഒരു വെല്ലുവിളിയോടെയാണ് സമാപിക്കുന്നത്. ഒക്‌ടോബർ 12-ന് ബാങ്കോക്കിലെ ബാൻ ഫു വാൻ പാസ്റ്ററൽ സെന്ററിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് ജനറൽ കോൺഫറൻസ് ആരംഭിച്ചത്.

29 ഏഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഇരുനൂറ് പ്രതിനിധികൾ സമ്മേളനചരിത്രത്തിന്റെ അമ്പതാം വർഷം ആഘോഷിക്കുന്ന ഒക്ടോബർ 30 വരെ യോഗം ചേരുന്നുണ്ട്. “ഏഷ്യയിലെ ജനതയായി ഒരുമിച്ചു യാത്ര ചെയ്യുക” എന്നതാണ് ഈ കോൺഫറൻസിന്റെ പ്രമേയം.

എഫ്എബിസി പ്രസിഡന്റ് കർദ്ദിനാൾ ചാൾസ് ബോ നടത്തിയ ഉദ്ഘാടനപ്രസംഗത്തിൽ ഈ കോൺഫറൻസിനെ ‘ഏഷ്യൻ സഭയുടെ മഹത്തായ നിമിഷം’ എന്നാണ് വിശേഷിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.