യുവജനങ്ങളെ ‘രാക്ഷസന്മാരാക്കി’ മാറ്റാതിരിക്കാം: മുന്നറിയിപ്പുമായി സ്പാനിഷ് ബിഷപ്പ്

നമ്മുടെ യുവാക്കളെ സ്നേഹിക്കുന്നതിലൂടെ, അവരെ സ്നേഹിക്കാനും സഹായിക്കാനും ഉദാരമായി പ്രതികരിക്കാനും പ്രാപ്തരാക്കുന്നില്ലെങ്കിൽ നാം ‘രാക്ഷസന്മാരെ’ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് വിക്ടോറിയ ബിഷപ്പ് ജുവാൻ കാർലോസ് എലിസാൽഡ്. വിക്ടോറിയയുടെ രക്ഷാധികാരിയായി പരിശുദ്ധ അമ്മയെ സമർപ്പിച്ചതിന്റെ ഇരുനൂറാം വാർഷികത്തോട് അനുബന്ധിച്ചു നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

പലപ്പോഴും യുവജനങ്ങളെ നാം സ്നേഹിക്കുന്നില്ല. അവർക്ക് തിരുത്തലുകൾ നൽകുന്നതിനു പകരം അവരുടെ ഉള്ളിലെ വേരുകളെ നഷ്ടപ്പെടുത്തുകയാണ് നാം ചെയ്യുന്നത്; എന്നാൽ അത് പാടില്ല. പ്രത്യാശ പകരാൻ കഴിയാതെ വരികയോ, യുവാക്കളുടെ ആത്മഹത്യയോ, ആസക്തിയോ, അക്രമമോ തടയാൻ സാധിക്കാതെ വരുമ്പോഴോ നാം തെറ്റായ സാധ്യതകൾ തിരഞ്ഞെടുക്കുന്നു – ബിഷപ്പ് ചൂണ്ടിക്കാട്ടി.

യുവജനങ്ങളിൽ ‘ജീവിക്കാനുള്ള ആഗ്രഹം പുനഃസ്ഥാപിക്കുക.’ തൽഫലമായി, ഗർഭധാരണത്തിന്റെ നിമിഷം മുതൽ കുഞ്ഞു ജനിക്കുന്ന സമയം വരെ അവർ ജീവന്റെ വക്താക്കളായി മാറും. സമൂഹത്തിന്റെ ഭാരം വഹിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും, പകർച്ചവ്യാധികളാൽ നിരാശയിൽ കഴിയുകയും മോശമായി പെരുമാറുകയും ഒറ്റപ്പെടുകയും ദുർബലരാകുകയും ചെയ്ത പ്രായമായവർക്കും യുവജനങ്ങൾ ഒരു പ്രത്യാശയായി മാറും. ദൈവത്തോട് ചേർന്നുനിൽക്കുമ്പോഴുള്ള സന്തോഷം പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള ശക്തിയും വേദനകളിൽ ആശ്വാസവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളിൽ ശുഭാപ്തിവിശ്വാസവും പരാജയപ്പെടുമ്പോൾ സമാധാനത്തോടെയുള്ള ആശ്വാസവും പ്രദാനം ചെയ്യുന്നു. ഇതാണ് യുവജനങ്ങളെ നാം പഠിപ്പിച്ചു കൊടുക്കേണ്ടത് – ബിഷപ്പ് ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.