നിങ്ങളുടെ സൗന്ദര്യം പ്രകാശിക്കട്ടെ: യുവജനങ്ങളോട് മാർപാപ്പ

ദിവ്യസൗന്ദര്യത്തിന്റെ പ്രതിഫലനമായ, ഒരിക്കലും മങ്ങാത്ത സൗന്ദര്യത്തെ തങ്ങളുടെ യഥാർത്ഥ സൗന്ദര്യം പ്രകാശിപ്പിക്കാൻ യുവജനങ്ങളോട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഉർസുലിൻ ഗ്ലോബൽ എജ്യുക്കേഷൻ കോംപാക്ടിൽ പങ്കെടുത്തവർക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഒരു വ്യക്തിയുടെ ഹൃദയത്തെ സൗന്ദര്യത്തിലേക്ക് നയിക്കാതെ ഒരാൾക്ക് വിദ്യാഭ്യാസം നൽകാൻ കഴിയില്ല. ദൈവികസൗന്ദര്യത്തിന്റെ പ്രതിഫലനമാണ് ഓരോ വ്യക്തിയും. അപ്രകാരമുള്ള ഒരിക്കലും മങ്ങാത്ത സൗന്ദര്യത്തെക്കുറിച്ചാണ് താൻ സംസാരിക്കുന്നത്” – ഫ്രാൻസിസ് മാർപാപ്പ വിദ്യാർത്ഥികളോട് പറഞ്ഞു.

കൂട്ടാളികളോടൊപ്പം ദീർഘയാത്ര തുടങ്ങാൻ ധൈര്യം കാണിക്കുകയും രക്തസാക്ഷിത്വത്തോളം ആക്രമണങ്ങളെ നിർഭയം നേരിടുകയും ചെയ്ത വി. ഉർസുലയെപ്പോലെ ധൈര്യശാലികളായിരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മാർപാപ്പ വെളിപ്പെടുത്തി.

അടുത്ത വർഷം ലിസ്ബണിൽ നടക്കുന്ന ലോക യുവജന ദിനത്തിൽ പങ്കെടുക്കുന്നവരെ കാണാമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.