“നമ്മൾ മരിക്കുമ്പോൾ ക്രിസ്തുവിനോട് ചേരും”: ടെക്‌സാസിലെ സ്‌കൂളിൽ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ട ഒൻപതു വയസുകാരിയുടെ അവസാന വാക്കുകൾ

ടെക്‌സാസിലെ ഉവാൾഡെയിലുള്ള റോബ് എലിമെന്ററി സ്‌കൂളിൽ നടന്ന വെടിവയ്പിൽ 21 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വിദ്യാർത്ഥികളിൽ, ഒൻപതു വയസുകാരിയായ ഏലി ഗാർഷ്യ എന്ന പെൺകുട്ടിയുടെ ടിക് ടോക് വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

“ക്രിസ്തു നമുക്കു വേണ്ടിയാണ് മരിച്ചത്. അതിനാൽ നമ്മളും മരിക്കുമ്പോൾ ക്രിസ്തുവിനോട് ഒപ്പമായിരിക്കും. എന്റെ മുറിയിൽ ക്രിസ്തുവിന്റെ മൂന്ന് ചിത്രങ്ങൾ ഞാൻ സൂക്ഷിച്ചിട്ടുണ്ട്” – വീഡിയോയിൽ ഗാർഷ്യ പറയുന്നു. ഗാർഷ്യയുടെ വീഡിയോ മെയ് 25- ന് അവളുടെ പിതാവ് സ്റ്റീവനാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. “എല്ലാ ദിവസവും എന്റെ മകൾ രാത്രിയിൽ പ്രാർത്ഥിച്ചിരുന്നു. ഞങ്ങളും പ്രാർത്ഥനയിൽ അവളോടൊപ്പം പങ്കുചേർന്നിരുന്നു” – സ്റ്റീവൻ പറഞ്ഞു.

മെയ് 28- ന്, ഗാർഷ്യ തന്റെ കട്ടിലിൽ കിടന്ന് കൈകൾ ചേർത്തുപിടിച്ചു കൊണ്ട് പ്രാർത്ഥിക്കുന്ന ഒരു ചിത്രവും സ്റ്റീവൻ പോസ്റ്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.