ജീവിതദര്‍ശന തുടര്‍ പരിശീലന കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി

കോട്ടയം അതിരൂപതയില്‍ 2021 – 22 വര്‍ഷത്തിലെ വിശ്വാസപരിശീലനത്തിന്റെ ഭാഗമായി ആരംഭിച്ച ജീവിതദര്‍ശന പരിശീലന കോഴ്‌സില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ജീവിതദര്‍ശന പരിശീലന കോഴ്‌സില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത 762 കുടുംബങ്ങള്‍ കോഴ്സില്‍ പങ്കെടുത്തു.

സ്പിരിറ്റ്വല്‍ മെന്ററിംഗ്, ജീവിതപരിശീലനം, മൂല്യാധിഷ്ഠിത ജീവിതം, സുവിശേഷ മൂല്യങ്ങള്‍, കുടുംബമൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കു മുഖ്യ പ്രാധാന്യം നല്‍കി നടത്തിയ കോഴ്‌സില്‍ കുട്ടികളോടൊപ്പം മാതാപിതാക്കളും പങ്കെടുത്തു. ട്രെയിനര്‍ തോമസ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികളുടേയും കുടുംബാംഗങ്ങളുടേയും കൂടിവരവും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കലും തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു.

കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്ത പരിപാടി ഉദ്ഘാടനം ചെയ്തു. വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. തോമസ് കല്ലുകുളം സി.എം.ഐ, മാത്യൂസ് ജെറി, തോമസ് ആലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.