കൊച്ചി രൂപതാ ചാൻസിലർ ഫാ. റെജിൻ ജോസഫ് ആലുങ്കൽ അന്തരിച്ചു

കൊച്ചി രൂപതാ ചാൻസിലർ ഫാ. റെജിൻ ജോസഫ് ആലുങ്കൽ അന്തരിച്ചു. അദ്ദേഹത്തിന് 41 വയസായിരുന്നു. നവംബർ ആറിന് രാത്രി ഏഴ് മണിക്ക് ഹൃദയാഘാതം മൂലമായിരുന്നു മരണം.

ഫാ. റെജിൻ ബിപിയിൽ ഉണ്ടായ വേരിയേഷനെ തുടർന്ന് ലിസ്സി ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ഐസിയുവിൽ ആയിരുന്നെങ്കിലും പിന്നീട് റൂമിലേക്ക് മാറ്റി. എന്നാൽ നവംബർ ആറിന് വൈകുന്നേരം പെട്ടെന്ന് ഒരു അറ്റാക്ക് ഉണ്ടാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ഡോക്ടർമാർ അദ്ദേഹത്തെ പരിചരിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടാമതും ഒരു മാസീവ് അറ്റാക്ക് ഉണ്ടാവുകയും മരണം സംഭവിക്കുകയുമാണ് ഉണ്ടായത്.

നവംബർ എട്ട് ചൊവ്വ, രാവിലെ ആറു മണിക്ക് പെരുമ്പടപ്പ് ഹോസ്പിറ്റലിൽ നിന്ന് മൃതദേഹം ഫോർട്ടു കൊച്ചി അരമനയിലെ ബിഷപ്സ് ചാപ്പലിലേക്ക് കൊണ്ടുവരുന്നതാണ്. തുടർന്ന് ഏഴു മണിക്ക് ബിഷപ്സ് ചാപ്പലിൽ ദിവ്യബലി ഉണ്ടായിരിക്കും. പിന്നീട് രാവിലെ ഒമ്പതു മണിക്ക് ചന്തിരൂരിലെ സ്വവസതിയിലേക്ക് അന്തിമോപചാരത്തിനായി കൊണ്ടുപോകും.

ഉച്ച കഴിഞ്ഞ് 1.30- ന് സ്വവസതിയിൽ നിന്ന് ഇടവക ദേവാലയമായ ചന്തിരൂർ സെന്റ് മേരീസിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകും. മൂന്നു മണിക്ക് ഇടവക ദേവാലയത്തിൽ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ മൃതസംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നു. തുടർന്ന് എരമല്ലൂർ സെൻ്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ മൃതസംസ്ക്കാരം നടത്തപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.