കക്കുകളി നാടകത്തിനെതിരെ പരാതി നൽകി ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ

ക്രൈസ്തവ വിശ്വാസത്തെയും സന്യാസ സമൂഹങ്ങളെയും പ്രത്യേകിച്ചു കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതും അവഹേളിക്കുന്നതുമായ കക്കുകളിയെന്ന നാടകത്തിനെതിരെ കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ കോട്ടയം ജില്ലാ കളക്ടർക്കു പരാതി നൽകി. ക്രൈസ്തവസമൂഹം പൊതുസമൂഹത്തിനു നൽകിയിട്ടുള്ള സേവനങ്ങൾക്കും സംഭാവനകൾക്കും ചരിത്രം സാക്ഷിയാണ്. ക്രൈസ്തവ വിശ്വാസത്തെയും സന്യാസ സമൂഹങ്ങളെയും പ്രത്യേകിച്ചു കന്യാസ്ത്രീകളെയും അപകീർത്തിപ്പെടുത്തുന്നതും അവഹേളിക്കുന്നതും പൊതുസമൂഹത്തിൽ ഇകഴ്ത്തിക്കാണിക്കുന്നതുമായ നാടകത്തിന് അവതരണ അനുമതി നൽകരുതെന്ന് പരാതിയിൽ സംഘടന ആവശ്യപ്പെട്ടു. പ്രസിഡന്റ് ലിൻസി രാജൻ, സെക്രട്ടറി ഷൈനി ചൊള്ളമ്പേൽ, ട്രഷറർ എത്സമ്മ സക്കറിയ, ജോയിന്റ് സെക്രട്ടറി ജിജി ഷാജി എന്നിവരടങ്ങുന്ന അതിരൂപതാ ഭാരവാഹികൾ ചേർന്നാണു പരാതി കളക്ടർക്കു നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.