നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികൻ മോചിതനായി

നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികൻ മോചിതനായി. മെയ് 26-ന് ഒവേരി അതിരൂപതയിലെ ഒരു മൃതസംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു ഫാ. മത്തിയാസ് ഒപാരയെ അക്രമികൾ തട്ടിക്കൊണ്ടു പോയത്. പെന്തക്കുസ്താ തിരുനാൾ ദിനമായ മെയ് 28 -ന് അദ്ദേഹത്തെ വിട്ടയച്ചു.

കാത്തലിക് ഹോളി ഗോസ്റ്റ് ഒബോസിമ ഇടവകയിലെ വികാരിയായിരുന്നു ഫാ. മത്തിയാസ്. “സർവ്വശക്തനായ ദൈവത്തിന്റെ അനന്തമായ കരുണക്കും ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയതിനും ഞങ്ങൾ നന്ദി പറയുന്നു” – അതിരൂപതാ ചാൻസലർ ഫാ. പാട്രിക് എംബാറ വെളിപ്പെടുത്തി. നൈജീരിയയിൽ ക്രൈസ്തവരെയും വൈദികരെയും തട്ടിക്കൊണ്ടു പോകുന്നത് തുടർക്കഥയാവുകയാണ്. ഇതിനെതിരെ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും വേണ്ടത്ര നടപടികൾ ഉണ്ടാകുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.