കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

വിശ്വാസപരിശീലന രംഗത്ത് നിസ്തുലമായ സേവനങ്ങള്‍ നല്കിയിട്ടുള്ള മതാധ്യാപകര്‍ക്കായി കേരള കത്തോലിക്കാ മെത്രാന്‍സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള 2022- ലെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. അവാര്‍ഡ് ജേതാക്കള്‍ തൃശ്ശൂര്‍ അതിരൂപതയിലെ ലൂര്‍ദ്ദ് കത്തീഡ്രല്‍ ഇടവകാംഗമായ ഡോ. ഇഗ്‌നാത്തിയോസ് ആന്റണി, പുനലൂര്‍ രൂപതയിലെ കടമ്പനാട് ലൂര്‍ദ്ദ് മാതാ കാത്തോലിക്കാ പള്ളി ഇടവകാംഗമായ ശ്രീമതി ജോസഫി എ., മൂവാറ്റുപുഴ രൂപതയിലെ കാഞ്ഞിക്കുളം ഹോളി ഫാമിലി മലങ്കര കത്തോലിക്കാ പള്ളി ഇടവകാംഗമായ ശ്രീ. ബിനോയ് വര്‍ഗീസ് എന്നിവരാണ്.

കേരളസഭയിലെ മതബോധനരംഗത്ത് പ്രശംസനീയമായ സംഭാവനകള്‍ നല്കി കടന്നുപോയ ഫാ. മാത്യു നടയ്ക്കലിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടയ്ക്കല്‍ കുടുംബാംഗങ്ങളും കെസിബിസി- യും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍. 2022 ഡിസംബര്‍ 5-ാം തീയതി തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2.30- ന് പാലാരിവട്ടം പിഒസി- യില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അവാര്‍ഡ് സമര്‍പ്പണം നടത്തുന്നതാണ്.

ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ/  സ്പോക്സ് പേഴ്സൺ കെസിബിസി
ഡയറക്ടർ പി ഒ സി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.