കെസിബിസി ന്യൂസ് മാട്രിമോണിയൽ രജിസ്‌ട്രേഷൻ ആരംഭിച്ചു

വായനക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് കെസിബിസി ന്യൂസ് പോർട്ടലിൽ കേരളത്തിലെ കത്തോലിക്കാ യുവജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വിവാഹപരസ്യം ചെയ്യുവാൻ നവീകരിച്ച മാട്രിമോണിയൽ പേജ് രജിസ്‌ട്രേഷൻ നടത്തുവാനായി തുറന്നിരിക്കുന്നു.

കഴിഞ്ഞ ഒന്നര വർഷമായി കെസിബിസി ന്യൂസിന് ഹൃദ്യമായ സ്വീകാര്യതയാണ് കേരളാ കത്തോലിക്കാ സഭയുടെ ഭാഗത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളാ കത്തോലിക്കാ യുവജനങ്ങൾക്ക്‌ തങ്ങളുടെ പങ്കാളികളെ കണ്ടെത്താൻ വേണ്ടി വളരെ എളുപ്പത്തിലും ചെലവ് കുറഞ്ഞുമായ ഒരു സംവിധാനം ഉണ്ടാകണമെന്ന ആവശ്യങ്ങളുടെ പൂർത്തീകരണമാണ് ഇന്നു മുതൽ സമാരംഭിക്കുന്നത്.

നാലു മാസം, എട്ടു മാസം, ഒരു വർഷം എന്നിങ്ങനെ മൂന്നു പ്ലാനുകളിലായി വിവാഹപരസ്യം നൽകാനാകും. നാലു മാസത്തേക്ക് 400 രൂപയും എട്ടു മാസത്തേക്ക് 600 രൂപയും ഒരു വർഷത്തേക്ക് 800 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്.

https://kcbcnews.com/News/RegisterMatrimonial എന്ന ലിങ്കിൽ വ്യക്തിഗത വിവരങ്ങൾ നൽകി സേവ് ചെയ്തതിനു ശേഷം, A/C NO. 0423053000006886, KCBC Media Commission, Ifsc: SIBL0000423, South Indian Bank,Vennala branch എന്ന അക്കൗണ്ടിലേക്ക് പണം RTGS ആയോ, ഗൂഗിൾ പേ വഴിയായോ അടച്ചതിനു ശേഷം അതിന്റെ സ്‌ക്രീൻ ഷോട്ട് 8111 953 953 എന്ന വാട്സ്ആപ്പ് നമ്പരിലേക്ക് അയച്ചുതന്നാൽ മതിയാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.