മുതിർന്ന പൗരന്മാർക്കായി കെ.സി.ബി.സി യുടെ ‘മധുരം സായന്തനം’

കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി) മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഭവനങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന മുതിർന്ന പൗരന്മാർക്കും ജോലിയിൽ നിന്നു വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്നവർക്കുമായി ‘മധുരം സായന്തനം’ പരിപാടി സംഘടിപ്പിക്കുന്നു.

വിശ്രമജീവിതം നയിക്കുന്നവർക്കും ഏകാന്തതയിൽ കഴിയുന്നവർക്കും വിരസതയെ അതിജീവിക്കാനും ക്രിയാത്മകമായി ജീവിതത്തെ പരിവർത്തിപ്പിക്കാനും ഉപകരിക്കുന്ന പരിപാടികൾ ആവിഷ്ക്കരിക്കുകയാണ് ലക്ഷ്യം. ഇത്തരക്കാരെ ഒരുമിച്ചു കൂട്ടി അവരുടെ കലാ-സാഹിത്യാഭിരുചികൾ പ്രോത്സാഹിപ്പിക്കുക, മാനസീക – ശാരീരികാരോഗ്യത്തിന് ഉതകുന്ന ഉപാധികൾ പരിശീലിപ്പിക്കുക തുടങ്ങിയവയും ‘മധുരം സായന്തന’ ത്തിൽ ഉണ്ടാകും.

ജാതി- മത – സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും പങ്കാളിയാകാവുന്ന ഈ പരിപാടിയെക്കുറിച്ചു വിശദമായി ചർച്ച ചെയ്യാൻ ജൂലൈ 25 തിങ്കളാഴ്ച വൈകീട്ട് നാലു മണിക്ക് പാലാരിവട്ടം പി.ഒ. സി.യിൽ മാധ്യമ കമ്മീഷന്റെ നേതൃത്വത്തിൽ ഒരു ആലോചനാ യോഗം ചേരുന്നു.

താത്പര്യമുള്ളവർ ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9947589442

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.