ജനകീയ അതീജീവന കര്‍ഷക കൂട്ടായ്മയൊരുക്കി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്

കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ബഫര്‍സോണ്‍ ഉള്‍പ്പടെയുള്ള അനവധിയായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍  കര്‍ഷകദിനത്തില്‍ കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ അതിജീവന കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഇടുക്കി മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷകകൂട്ടായ്മയില്‍ നൂറുകണക്കിന് കര്‍ഷകരും വനിതകളും യുവജനങ്ങളും കുട്ടികളും ആവേശത്തോടെ പങ്കാളികളായി.

മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമായിവരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണിയിലാണ് അതിരൂപതാതല കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചത്. കര്‍ഷകസംഗത്തോടനുബന്ധിച്ചുള്ള കര്‍ഷകരുടെ അവകാശ സംരക്ഷണ പ്രതിഷേധ റാലി കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഫ്‌ളാഗ് ഓഫ് ചെയ്തു. കര്‍ഷകര്‍ അവകാശസംരക്ഷണ പ്രതിജ്ഞ എടുത്തു. തുടര്‍ന്ന് കെ.സി.സി. പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ഷകസംഗമ പൊതുസമ്മേളനം ഗീവര്‍ഗീസ് മാര്‍ അപ്രേം  ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി.

പടമുഖം ഫൊറോന വികാരി ഫാ. ഷാജി പൂത്തറ, ഫൊറോന ചാപ്ലെയിന്‍ ഫാ. റെജി മുട്ടത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍,  ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ കുന്നുംപുറം, കെ.സി.സി ഫൊറോന പ്രസിഡന്റ് അഭിലാഷ് പതിയില്‍, ജി.ഡി.എസ് സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ഫൊറോന ട്രഷറര്‍ റെജി കപ്ലങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയുടെ അല്‍മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ കോട്ടയം അതിരൂപതയുടെ ഹൈറേഞ്ചിലെ സാമൂഹ്യസേവന പ്രസ്ഥാനമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയും പങ്കാളികളായി. ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ പ്രതിനിധികള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.