കുഞ്ഞു വിശുദ്ധർക്കായി ‘ഹോളി ഹാബിറ്റ്സ്’

ജീസസ് യൂത്ത് കെയ്റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ മാസികയായ ‘കെയ്റോസ് ബഡ്സ്’ കുട്ടികൾക്കായി ‘ഹോളി ഹാബിറ്റ്സ്’ എന്ന പ്രോഗ്രാം ഒരുക്കുന്നു. സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ, ഇഷ്ട്ടപ്പെട്ട ഏതെങ്കിലും വിശുദ്ധന്റെയോ വിശുദ്ധയുടെയോ വേഷം ധരിച്ച് കുട്ടികൾക്ക് പങ്കെടുക്കാവുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

‘ഹോളി ഹാബിറ്റ്സി’ൽ പങ്കെടുക്കേണ്ട വിധം 

● കുട്ടികൾ ഒക്‌ടോബർ 31-നോ നവംബർ 01-നോ അവരുടെ പ്രിയപ്പെട്ട വിശുദ്ധന്റെയോ  വിശുദ്ധയുടെയോ വേഷം ധരിക്കണം.
● ഒരു ഫോട്ടോയോ 30 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ഹ്രസ്വ വീഡിയോയോ എടുക്കുക.
● #kairosbuds, #kairosbudsholyhabits എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ഫോട്ടോ/വീഡിയോ ഇൻസ്റ്റാഗ്രാമിൽ അഥവാ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുക. Kairos Buds ടാഗ് ചെയ്യുക.
● ഹോളി ഹാബിറ്റ്‌സ് വെബ്‌പേജ് വഴി പോസ്റ്റ് URL ഉം വിശദാംശങ്ങളും ഞങ്ങളുമായി പങ്കിടുക.
● 14 വയസും അതിൽ താഴെയുമുള്ള എല്ലാ കുട്ടികൾക്കും പങ്കെടുക്കാം.
● മികച്ച എൻട്രികൾക്ക് കൈറോസ് ബഡ്‌സിൽ നിന്ന് ഒരു സർപ്രൈസ് സമ്മാനം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഹോളി ഹാബിറ്റ്സ് പേജ് സന്ദർശിക്കുക: https://www.jykairosmedia.org/holy-habits

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.