കടുത്തുരുത്തി ഫൊറോനയിലെ ജൂബിലി ദമ്പതികളെ ആദരിച്ചു

സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ അതിരൂപതാ ഫാമിലി കമ്മീഷന്റെ പങ്കാളിത്തത്തോടെ വിവാഹത്തിന്റെ രജത-സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുന്നതിന്റെ ഭാഗമായി കടുത്തുരുത്തി ഫൊറോനയിലെ ദമ്പതികളെ ആദരിച്ചു. കല്ലറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടു പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു.

അതിരൂപതാ വികാരി ജനറാളും ഫൊറോനയിലെ ഇടവക വികാരിമാരും സഹകാര്‍മ്മികരായിരുന്നു. അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കടുത്തുരുത്തി ഫൊറോന വികാരി ഫാ. എബ്രാഹം പറമ്പേട്ട്, ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍, ഫാ. ബൈജു എടാട്ട്, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് അല്‍ഫോന്‍സ ചെറിയാന്‍, ജോയിന്റ് സെക്രട്ടറി ഓമല്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. റോസമ്മ സോണി ക്ലാസ്സ് നയിച്ചു. കല്ലറ കെ.സി.ഡബ്ല്യു.എ യൂണിറ്റംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. രജത-സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ദമ്പതികളും കെ.സി.ഡബ്ല്യു.എ ഫൊറോന, യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.