കുടുംബങ്ങൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവരുടെ ജൂബിലി ആഘോഷം വത്തിക്കാനിൽ ആരംഭിച്ചു

മെയ് 30 വെള്ളിയാഴ്ച മുതൽ ജൂൺ ഒന്ന് ഞായറാഴ്ച വരെ നടക്കുന്ന കുടുംബങ്ങൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവരുടെ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ 120 രാജ്യങ്ങളിൽ നിന്നുള്ള 60,000-ത്തിലധികം തീർഥാടകർ റോമിലെത്തിച്ചേർന്നു. 2025-ലെ ജൂബിലിയുടെ ഭാഗമാണ് ഈ ആഘോഷ പരിപാടികൾ.

ഇറ്റലി, സ്പെയിൻ, അമേരിക്ക, പോളണ്ട്, പോർച്ചുഗൽ, ലാറ്റിൻ അമേരിക്ക, കാനഡ, ബ്രിട്ടൺ, ജർമ്മനി, ഫിലിപ്പീൻസ്, നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് റോമിലെത്തിയിരിക്കുന്നത്. ഇന്നും പേപ്പൽ ബസലിക്കകളിലെ വിശുദ്ധവാതിൽ കടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. വൈകുന്നേരം 6.30 മുതൽ 8 വരെ, ലാറ്ററൻ ബസലിക്കയ്ക്ക് മുന്നിൽ ‘കുടുംബങ്ങളുടെ ആഘോഷം’ എന്ന പേരിൽ നടക്കുന്ന ചടങ്ങിൽ പ്രത്യേക പ്രാർഥനയും ജപമാലയർപ്പണവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.