ക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്‌തുവെങ്കിലും അവൻ നമ്മോടു കൂടെയുണ്ട്: ഫ്രാൻസിസ് മാർപാപ്പ

ക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്‌തുവെങ്കിലും അവൻ നമ്മെ ഉപേക്ഷിച്ചിട്ടില്ലായെന്ന് ഫ്രാൻസിസ് മാർപാപ്പ. മെയ് 29-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ചാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ക്രിസ്തു പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുന്നതിനു മുൻപ് അവൻ നമുക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്‌തു. പരിശുദ്ധാത്മാവ് നമ്മെ നയിക്കുകയും ആത്മീയ യുദ്ധങ്ങളിൽ നമ്മെ സഹായിക്കുകയും ചെയ്യുമെന്ന് അവിടുന്ന് അരുൾചെയ്തിട്ടുണ്ട്. ഈശോ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തുവെങ്കിലും അവൻ നമ്മെ ഉപേക്ഷിച്ചിട്ടില്ല. തന്റെ ആത്മാവിനെ അവൻ നമ്മുടെ മേൽ വർഷിച്ചിട്ടുണ്ട്”- പാപ്പാ പറഞ്ഞു. ക്രിസ്തു നിത്യപുരോഹിതനാണെന്നും പിതാവിനു മുന്നിലുള്ള നമ്മുടെ ഏകമദ്ധ്യസ്ഥനാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.