ജാപ്പനീസ് പ്രധാനമന്ത്രി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ വത്തിക്കാൻ സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. അണ്വായുധമുക്ത ലോകമായിരുന്നു ചർച്ചാ വിഷയമെന്ന് വത്തിക്കാൻ അറിയിച്ചു.

മാർപാപ്പയും ജാപ്പനീസ് പ്രധാനമന്ത്രിയും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു. ഉക്രൈൻ യുദ്ധം ചർച്ചയിൽ പ്രധാന വിഷയമായി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ അടക്കമുള്ളവരുമായും ഫുമിയോ കിഷിഡ ചർച്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.