അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് 6.4 ദശലക്ഷം യൂറോയുടെ സഹായവുമായി ഇറ്റലിയിലെ ബിഷപ്പുമാർ

ലോകത്തിലെ ചില രാജ്യങ്ങളിലെ ഭക്ഷ്യപ്രതിസന്ധികളും അടിയന്തര സാഹചര്യങ്ങളും നേരിടാൻ 6.4 ദശലക്ഷം യൂറോ (6.2 ദശലക്ഷം ഡോളർ) സംഭാവന ചെയ്യുമെന്ന് ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രഖ്യാപിച്ചു. വിശ്വാസികളുടെ സംഭാവനകളിൽ നിന്ന് ശേഖരിച്ച ഫണ്ടിൽ നിന്നാണ് സഹായം കൈമാറുന്നത്.

സംഘട്ടനവും വരൾച്ചയും വിലക്കയറ്റവും മൂലം കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്ന സഹേലിലെയും ആഫ്രിക്കയിലെ ഗ്രേറ്റർ ഹോണിലെയും സമൂഹങ്ങൾക്ക് മൊത്തം തുകയിൽ നിന്നും രണ്ടു ദശലക്ഷം യൂറോ നൽകും. ബാക്കി 4.4 ദശലക്ഷം യൂറോ ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലെബനൻ, സിറിയ, ജോർദ്ദാൻ, ഇറാഖ്, കെനിയ എന്നീ രാജ്യങ്ങളിലെ ദുരിതബാധിതരായ ജനങ്ങൾക്ക് വിതരണം ചെയ്യാനാണ് തീരുമാനം.

“നമുക്ക് ഒരിക്കലും നമ്മെ തന്നെ ഒരു ദ്വീപായി ചിന്തിക്കാൻ കഴിയില്ല. ലോകത്തിന്റെ തെക്ക് ദൂരെയുള്ള ഒരു സ്ഥലമല്ല. അവിടെ താമസിക്കുന്നവരും, നമ്മുടെ സ്വാർത്ഥത മൂലമുണ്ടാകുന്ന ദുരന്തങ്ങളാൽ ബുദ്ധിമുട്ടുന്നവരും നമ്മുടെ സഹോദരങ്ങളാണ്. ‘ഞാൻ’ എന്നതിനപ്പുറം നമ്മുടെ ദൃഷ്ടി വിശാലമാക്കിയാൽ മാത്രമേ ഏകദൈവത്തിന്റെയും കുടുംബത്തിന്റെയും എല്ലാ സഹോദരന്മാരുടെയും മക്കളായി നമുക്ക് സ്വയം മനസിലാക്കാൻ കഴിയൂ” – ബൊലോഗ്ന ആർച്ചുബിഷപ്പും സിഇഐ പ്രസിഡന്റുമായ കർദ്ദിനാൾ മറ്റയോ സുപ്പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.