മൊസാംബിക്കിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ സന്യാസിനി രക്തസാക്ഷിയെന്ന് ബിഷപ്പുമാർ

മൊസാംബിക്കിൽ തീവ്രവാദികളാൽ കൊല്ലപ്പെട്ട ഇറ്റാലിയൻ മിഷനറി സന്യാസിനി സി. മരിയ ഡി കോപ്പി, രക്തസാക്ഷിയായി ഉയർത്തപ്പെടാനുള്ള സാധ്യതയേറുന്നു. മൊസാംബിക്കിലെ വിവിധ രൂപതകളിലെ ബിഷപ്പുമാരാണ് സിസ്റ്ററിന്റെ മിഷനറി ചൈതന്യത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ മൊസാംബിക്കിലെ ചിപെനിൽ നടന്ന ഭീകരാക്രമണത്തിനിടെയാണ് സി. മരിയ കൊല്ലപ്പെട്ടത്.

“എനിക്ക് ആ സന്യാസിനിയെ അറിയാമായിരുന്നു. അവർക്ക് ഒരു അമ്മയുടെ, ഒരു വിശുദ്ധയുടെ പ്രതിച്ഛായയാണെന്ന് എനിക്ക് പറയാൻ കഴിയും. ലളിതവും എളിമയുള്ളതുമായ സ്‌നേഹത്തോടെ സിസ്റ്റർ എല്ലാവരേയും സഹായിക്കുകയായിരുന്നു. മൊസാംബിക്ക് ജനതക്കായി തന്റെ ജീവിതത്തിന്റെ ആറ് പതിറ്റാണ്ടോളം സമർപ്പിച്ച ഈ സന്യാസിനിയെ രക്തസാക്ഷിയായി ഉയർത്തുന്ന നടപടി ഉടൻ സാധ്യമാണ്” – എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എഐഎസ്) ഫൗണ്ടേഷന്റെ പ്രസ്താവനയിൽ നക്കാലയിലെ ബിഷപ്പ് ആൽബെർട്ടോ വെറ പറയുന്നു.

സി. മരിയയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും, പെമ്പയിലെ ഇപ്പോഴത്തെ ബിഷപ്പ് അന്റോണിയോ ജൂലിയാസിനും ഈ സന്യാസിനിയുടെ മിഷൻ ചൈതന്യത്തെ കുറിച്ച് പറയാനുണ്ട്. “നല്ല സന്യാസിനിമാരെ വാർത്തെടുക്കാൻ തീക്ഷ്ണതയുള്ള വ്യക്തിയായിരുന്നു ഈ സന്യാസിനി. സിസ്റ്ററിന്റെ മരണത്തിനു കാരണം അവളുടെ വിശ്വാസവും ദൗത്യവുമാണ്” – അദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.