കെനിയയിൽ സേവനമനുഷ്ഠിച്ച ഇറ്റാലിയൻ സന്യാസിനി വാഴ്ത്തപ്പെട്ട പദവിയിൽ

ഏകദേശം 100 വർഷങ്ങൾക്കു മുമ്പ് കെനിയയിൽ സേവനമനുഷ്ഠിച്ച ഇറ്റാലിയൻ സന്യാസിനിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി. സിസ്റ്റർ മരിയ കരോള ചെച്ചിൻ എന്ന സന്യാസിനി 1905 മുതൽ 1925 വരെയാണ് കെനിയയിൽ സേവനമനുഷ്ഠിച്ചത്. വാഴ്ത്തപ്പെട്ട പദവിയിൽ ഉയർത്തുന്നതിന് കാരണമായ അത്ഭുതം, സിസ്റ്റർ മരിയയുടെ മദ്ധ്യസ്ഥത വഴി ഒരു നവജാതശിശുവിന് ലഭിച്ച സൗഖ്യമാണ്.

“ഈ സ്ഥലം സിസ്റ്റർ മരിയക്ക് നന്നായി അറിയാമായിരുന്നു. ഒപ്പം ഞങ്ങളുടെ ഇടയിൽ സുവിശേഷത്തിനായി അവളുടെ യൗവ്വനം ചെലവഴിച്ചു. ചാരിറ്റി മിഷനറിമാർക്ക് മാതൃകയാണ് ഈ സന്യാസിനി” – നവംബർ അഞ്ചിന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ചടങ്ങിൽ റുവാണ്ടൻ കർദ്ദിനാൾ അന്റോയിൻ കമ്പണ്ട പറഞ്ഞു.

പത്തു മക്കളിൽ അഞ്ചാമതായി ഫിയോറിന ചെച്ചിൻ 1877 ഏപ്രിൽ മൂന്നിന് ഇറ്റലിയിലെ സിറ്റാഡെല്ലയിൽ ജനിച്ചു. 19-ാമത്തെ വയസിൽ അവൾ കൊത്തലാഗോ സന്യാസ സമൂഹത്തിൽ ചേർന്നു. 1905- ൽ മിഷനറിയായി കെനിയയിലേക്കു പോയി. ഇനി തിരിച്ചുപോകുമോ എന്നുപോലും അറിയാതെയാണ് അവർ കടലിലും കരയിലും കാൽനടയായും യാത്ര ചെയ്ത് കെനിയയിൽ എത്തിയത്. ഇന്നത്തെ മുരംഗ, നൈറി, മേരു കത്തോലിക്കാ രൂപതകളിൽ മിഷനറിയായി ഈ സന്യാസിനി ജീവിച്ചു.

2013 ഏപ്രിൽ 14- ന്, കൊത്തലാഗോ ഓർഡറിലെ ചില അംഗങ്ങൾ ഒരു മെത്തഡിസ്റ്റ് സ്ത്രീയെ കനത്തമഴയുള്ള സമയത്ത് യാത്ര ചെയ്യാൻ വയ്യാതെ ആയപ്പോൾ പ്രസവസമയത്ത് സഹായിച്ചു. ജനിച്ചെങ്കിലും ഹിലാരി മസാഫിരി കിയാമ എന്ന ആ കുട്ടി മരിച്ചതായി അവർ സ്ഥിരീകരിച്ചു. അവർ അമ്മയുടെ ജീവൻ രക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ ഈ സന്യാസിനിമാരിൽ ഒരാൾ സിസ്റ്റർ മരിയ കരോളയുടെ മദ്ധ്യസ്ഥതക്കായി പ്രാർത്ഥിച്ചു. 30 മിനിറ്റിനു ശേഷം ആ നവജാതശിശുവിന് ജീവൻ തിരികെ കിട്ടി. സി. മരിയ കരോളയുടെ മദ്ധ്യസ്ഥതയിൽ ലഭിച്ച ഈ അത്ഭുതമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് പ്രവേശിക്കുന്നതിന് കാരണമായ സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.