ബുർക്കിന ഫാസോയിൽ ഇസ്ലാമിക തീവ്രവാദികളുടെ അക്രമം വർദ്ധിക്കുന്നു

ഒക്ടോബർ 30- ന് ബുർക്കിനാ ഫാസോയിൽ സൈനികരുടെയും സന്നദ്ധ സൈനികരുടെയും വാഹനവ്യൂഹത്തിനു നേരെ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ഗൗർമ പ്രവിശ്യയിലും സമാനമായ ആക്രമണം ഉണ്ടായി. ഈ ആക്രമണത്തിൽ നാല് സൈനികർക്ക് പരിക്കേൽക്കുകയും 11 പേരെ കാണാതാവുകയും ചെയ്തു. അൽ-ഖ്വയ്ദയുമായും ഐഎസുമായും ബന്ധമുള്ള തീവ്രവാദികളാണ് ബുർക്കിന ഫാസോയിൽ ഇത്തരം ആക്രമണങ്ങൾ നടത്തുന്നത്.

2015 മുതലാണ് ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം ബുർക്കിന ഫാസോയിൽ അതിരൂക്ഷമായത്. പശ്ചിമാഫ്രിക്കയിലെ സഹേൽ മേഖലയിലുടനീളം 2.3 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചത് രൂക്ഷമായ തീവ്രവാദത്തിന്റെ പരിണിതഫലമാണ്. 2021-ൽ, ബുർക്കിന ഫാസോയിൽ അതിരൂക്ഷമായ ആക്രമണമാണ് സാധാരണ ജനങ്ങളുടെമേൽ തീവ്രവാദികൾ നടത്തിയത്. 2021 ജൂൺ നാലിന് ഉണ്ടായ ആക്രമണത്തിൽ 135- ലധികം സാധാരണക്കാരെയാണ് തീവ്രവാദികൾ കൊലപ്പെടുത്തിയത്. ഇന്നും ആക്രമണങ്ങൾ വർദ്ധിച്ചുവരികയല്ലാതെ യാതൊരു കുറവുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.