മൊസാംബിക്കിലെ നിരവധി ക്രൈസ്തവ ഗ്രാമങ്ങൾ ആക്രമിച്ച് ഐഎസ് തീവ്രവാദികൾ

ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ നിരവധി ക്രൈസ്തവ ഗ്രാമങ്ങൾ ആക്രമിച്ച് തീവ്രവാദ സംഘടനയായ ഐഎസ്. മൊസാംബിക്കിലെ കാബ ഡെൽഗാഡോ പ്രവിശ്യയിലെ ക്രൈസ്തവ ഗ്രാമങ്ങളാണ് മെയ് 23 മുതൽ മെയ് 31 വരെയുള്ള ദിവസങ്ങളിൽ ആക്രമിക്കപ്പെട്ടത്.

ആറ് ക്രൈസ്തവ നഗരങ്ങളിൽ നടന്ന ആക്രമണങ്ങളിൽ എട്ടു പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നാലു പേരും ക്രൈസ്തവരാണ്. ശിരഛേദം ചെയ്യപ്പെട്ട മൃതദേഹങ്ങളുടെ ചിത്രങ്ങളും കത്തിച്ച ഗ്രാമങ്ങളുടെ ചിത്രങ്ങളും ഐഎസ് പുറത്തുവിട്ടിരുന്നു. ഐഎസും അതിന്റെ അനുബന്ധ സംഘടനകളും മൊസാംബിക്കിൽ ആയിരക്കണക്കിന് ക്രൈസ്തവരെയാണ് ഇതിനോടകം കൊലപ്പെടുത്തിയിട്ടുള്ളത്.

2022 ജനുവരി 13- ന് സിറ്റേറ്റ് ഗ്രാമത്തിൽ ഐഎസ് സംഘടന നടത്തിയ ആക്രമണത്തിൽ 60 വീടുകളാണ് കത്തിനശിച്ചത്. ജനുവരി 14- ന് 20 വീടുകളും ജനുവരി 18- ന് ലിംവാലംവാല ഗ്രാമത്തിലെ 200 വീടുകളും അവർ അഗ്നിക്കിരയാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.