നൈജീരിയയിൽ വീണ്ടും ക്രൂരത; ഇസ്ലാമിക തീവ്രവാദികൾ 15 ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയയിൽ ഫുലാനി തീവ്രവാദികളും മറ്റ് തീവ്രവാദ സംഘടനകളും ചേർന്ന് നടത്തിയ വിവിധ ആക്രമണങ്ങളിൽ 15 ക്രൈസ്തവർ കൊല്ലപ്പെട്ടു. നൈജീരിയയിലെ ഗിദാൻ ഇത്യോത്യേവ് ഗ്രാമത്തിൽ രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്. ഒരു ക്രൈസ്തവ സ്ത്രീയുടെ മാറിടം അക്രമികൾ മുറിച്ചുനീക്കി.

“ഞങ്ങളുടെ ഗ്രാമത്തിൽ അക്രമികൾ പ്രവേശിച്ച് വീടുകളിൽ ഉറങ്ങുകയായിരുന്ന ക്രൈസ്തവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു” – ഒരു പ്രദേശവാസി വെളിപ്പെടുത്തുന്നു. “കീന കൗണ്ടിയിലെ ക്രിസ്ത്യൻ ഗ്രാമമായ ഗിദാൻ സുലെയിൽ ഒക്ടോബർ എട്ടിന് രാത്രി, ഭീകരർ 10 ക്രൈസ്തവരെ കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു” – ടിവ് ഡെവലപ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് പീറ്റർ അഹംബ പറഞ്ഞു. കൊല്ലപ്പെട്ട ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണെന്നും ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ കഴിയാത്തവരാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഗിദാൻ സുലെ കമ്മ്യൂണിറ്റിക്കു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട പത്ത് ക്രൈസ്തവരുടെ മൃതദേഹങ്ങൾ അതിജീവിച്ചവർ കണ്ടെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.