നൈജീരിയയിൽ ക്രിസ്ത്യാനികളെ വധിക്കുന്ന വീഡിയോ പുറത്തുവിട്ട് ഐസിസ് തീവ്രവാദികൾ

2022 മെയ് 12-ന്, വടക്കുകിഴക്കൻ നൈജീരിയൻ സംസ്ഥാനമായ ബോർണോയിൽ ഇരുപത് നൈജീരിയൻ ക്രൈസ്തവരെ വധിച്ചതിന്റെ വീഡിയോ പുറത്തുവിട്ട് ഐസിസ് തീവ്രവാദികൾ. ബോക്കോ ഹറാമിന്റെ ഒരു ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) എന്ന ഇസ്ലാമിക് സ്റ്റേറ്റ് അഫിലിയേറ്റ് ഗ്രൂപ്പിലെ തീവ്രവാദികളാണ് വധശിക്ഷ നടപ്പാക്കിയത്.

ഫെബ്രുവരിയിൽ സിറിയയിൽ അമേരിക്കൻ പ്രത്യേക സേന കൊലപ്പെടുത്തിയ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറാഷി ഉൾപ്പെടെയുള്ള പ്രമുഖ ഐഎസ് നേതാക്കളെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് വധശിക്ഷയെന്ന് തീവ്രവാദികളിലൊരാൾ വീഡിയോയിൽ വിശദീകരിച്ചു. തീവ്രവാദികൾ കറുത്ത വസ്ത്രം ധരിച്ചിരുന്നു. അവരുടെ കണ്ണുകളൊഴികെ ബാക്കി മുഖഭാഗം മറച്ചിരുന്നു. നിരവധി ക്രിസ്ത്യാനികളെ കൈകൾ പുറകിൽ കെട്ടി, നിലത്ത് മുട്ടുകുത്തി നിൽക്കുന്ന രീതിയിലാണ് കാണപ്പെട്ടത്. ഒരു തീവ്രവാദി അവരുടെ പുറകിലായി കത്തിയെന്ന് തോന്നിപ്പിക്കുന്ന ആയുധവും കയ്യിൽ പിടിച്ചിരുന്നു.

വീഡിയോയുടെ കൃത്യമായ ലൊക്കേഷൻ തിരിച്ചറിഞ്ഞിട്ടില്ല; അതിന്റെ ചിത്രീകരണ തീയതിയും വ്യക്തമല്ല. വീഡിയോയോട് നൈജീരിയൻ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.