യേശുവിനെ നമ്മുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിക്കാൻ സാധിക്കുന്നുണ്ടോ? രാജത്വത്തിരുനാളിൽ മാർപാപ്പ

തന്റെ കുരിശുമരണത്തിലൂടെ എല്ലാ ആളുകളെയും അവരുടെ മരണം, വേദന, ബലഹീനത എന്നിവയുൾപ്പെടെ അവരെക്കുറിച്ചുള്ള എല്ലാറ്റിനെയും ആശ്ലേഷിക്കാൻ യേശു തന്റെ കരങ്ങൾ തുറന്നുവെന്ന് രാജത്വത്തിരുനാളിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. നവംബർ 20- ന് വടക്കൻ ഇറ്റലിയിലെ അസ്തി കത്തീഡ്രലിൽ വച്ചാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. നവംബർ 19-20 തീയതികളിലാണ് ഫ്രാൻസിസ് മാർപാപ്പ ടൂറിനിൽ നിന്ന് 30 മൈൽ കിഴക്കുള്ള ഇറ്റാലിയൻ പ്രവിശ്യയായ ആസ്തി സന്ദർശിച്ചത്.

ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കരെ സ്വയം ഇങ്ങനെ ചോദിക്കാൻ പ്രോത്സാഹിപ്പിച്ചു: “ഈ പ്രപഞ്ചത്തിലെ രാജാവാണോ എന്റെ ജീവിതത്തിന്റെയും രാജാവ്? ഞാൻ അവനെ വിശ്വസിക്കുന്നുണ്ടോ? അവൻ എന്റെ ജീവിതത്തിന്റെ നാഥനാകുന്നില്ലെങ്കിൽ എങ്ങനെ അവനെ എല്ലാ സൃഷ്ടികളുടെയും നാഥനായി ആഘോഷിക്കാൻ കഴിയും? ഇന്ന് നമ്മുടെ രാജാവായ യേശു കുരിശിൽ നിന്ന് നമ്മെ നോക്കുന്നു” – പാപ്പാ പറഞ്ഞു.

1929- ൽ അർജന്റീനയിലേക്ക് കുടിയേറുന്നതിനു മുമ്പ് മാർപാപ്പയുടെ പിതാവ് മരിയോ ജോസ് ബെർഗോഗ്ലിയോ അസ്തി രൂപതയിലായിരുന്നു താമസിച്ചിരുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ മാതൃമുത്തശ്ശിമാരും വടക്കൻ ഇറ്റലിയിൽ നിന്ന് അർജന്റീനയിലേക്ക് കുടിയേറി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.